കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും

  കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. ഇക്കാര്യം വിശദീകരിച്ച് എഐസിസി നേതൃത്വം ഉടന്‍ മാധ്യമങ്ങളെ കാണും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്. നാലര മണിക്കൂറോളം യോഗം നീണ്ടുനിന്നു. എഐസിസി ആസ്ഥാനത്തായിരുന്നു യോഗം. പാര്‍ട്ടിക്ക് ഗുണകരമായ നിര്‍ണായക തീരുമാനമെടുത്തു എന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. സോണിയ ഗാന്ധി സ്ഥാനമൊഴിയണമെന്ന ആവശ്യം യോഗത്തില്‍ കാര്യമായി ഉയര്‍ന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ജി23…

Read More

ഒന്നര വർഷത്തിന് ശേഷം കോവിഡ് കേസുകൾ ആയിരത്തിൽ താഴെയായെന്ന് ആരോഗ്യമന്ത്രി

  ഒന്നര വർഷത്തിന് ശേഷം സംസ്ഥാനത്തെ കോവിഡ് കേസുകൾ ആയിരത്തിന് താഴെയായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്ന് 885 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1554 പേർക്ക് രോഗമുക്തിയുണ്ടായി. 2020 ആഗസ്റ്റ് മൂന്നിനാണ് സംസ്ഥാനത്ത് ആയിരത്തിൽ താഴെ കേസുകൾ അവസാനമായി റിപ്പോർട്ട് ചെയ്തത്. അന്ന് 962 പേർക്കാണ് കോവിഡ് പോസിറ്റീവായത്. അതിന് ശേഷം രണ്ടാം തരംഗമുണ്ടായി. രണ്ടാം തരംഗം താഴ്ന്നെങ്കിലും ആയിരത്തിന് താഴെ കേസുകളുടെ എണ്ണം താഴ്ന്നില്ല. പിന്നീട് മൂന്നാം തരംഗത്തോടെ വീണ്ടും കേസ് ഉയർന്നു….

Read More

അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ യുക്രൈനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

  അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ യുക്രൈനില്‍ കൊല്ലപ്പെട്ടതായി എ.എഫ്.പി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസ് മാധ്യമപ്രവര്‍ത്തകനായ ബ്രന്‍ഡ് റെനോഡ് ആണ് കൊല്ലപ്പെട്ടത്.അന്‍പത്തി ഒന്നു വയസ്സായിരുന്നു. ഇര്‍പ്പിനില്‍ മറ്റ് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. യുക്രൈനിയന്‍ ടെറിട്ടോറിയൽ ഡിഫൻസിന് വേണ്ടി സന്നദ്ധസേവനം നടത്തുന്ന സർജൻ ഡാനിലോ ഷാപോവലോവിനെ ഉദ്ധരിച്ചാണ് എ.എഫ്.പി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ യുദ്ധസ്ഥലത്ത് തല്‍ക്ഷണം കൊല്ലപ്പെട്ടതായും മറ്റൊരാള്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യുക്രൈനിലെ ഇര്‍പ്പിനിലുള്ള എ.എഫ്.പി റിപ്പോര്‍ട്ടര്‍മാര്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍റെ മൃതദേഹം കണ്ടു. ന്യൂയോർക്ക് ടൈംസിന്…

Read More

വിദ്യാർഥി കൺസഷൻ: മലക്കം മറിഞ്ഞ് ആൻ്റണി രാജു

  വിദ്യാർഥി ബസ് കൺസഷനുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയിൽ മലക്കം മറിഞ്ഞ് ഗതാഗത മന്ത്രി ആൻ്റണി രാജു. തൻ്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും പ്രസ്താവനയിലെ ഒരു ഭാഗം മാത്രം അടർത്തിമാറ്റി പ്രചരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യരേഖക്ക് താഴെയുള്ള വിദ്യാർഥികൾക്ക് ബസുകളിൽ പൂർണ സൗജന്യ യാത്ര അനുവദിക്കണമെന്നതാണ് ഗതാഗത വകുപ്പിൻ്റെ നിലപാടെന്നും നിരക്ക് വർധന ഉടനെയുണ്ടാകില്ലെന്നും ഇക്കാര്യത്തിൽ ഗഹനമായ ചർച്ച ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൺസഷൻ വർധിപ്പിക്കുന്നത് ആലോചിക്കുമെന്നും അതോടൊപ്പം നിലവിലെ കൺസഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നുമായിരുന്നു…

Read More

കോണ്‍ഗ്രസിന്റെ ഉന്നതതല യോഗം പുരോഗമിക്കുന്നു; നേതൃത്വത്തെ എതിര്‍ത്തും അനുകൂലിച്ചും അഭിപ്രായങ്ങൾ

  അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ നിലംപരിശായതിന് ശേഷം കോണ്‍ഗ്രസിന്റെ ഉന്നതതല യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് വൈകിട്ട് നാല് മണിക്ക് ആരംഭിച്ചത്. തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ നേതൃത്വത്തെ എതിര്‍ത്തും അനുകൂലിച്ചും നിലപാടുകള്‍ ഉയരുന്നുണ്ട്. പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന ഗാര്‍ഖെ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. അതിനിടെ യോഗ വേദിക്ക് പുറത്ത് നേതൃത്വത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രവര്‍ത്തകര്‍ ഒത്തുകൂടി. രാഹുല്‍ ഗാന്ധിയെ…

Read More

കാശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

  ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. സംഭവസ്ഥലത്ത് നിന്നും വലിയ ആയുധ ശേഖരം കണ്ടെത്തി. വെള്ളിയാഴ്ച മുതൽ ജില്ലയിൽ ‘ഓപ്പറേഷൻ തോഷ് കലൻ’ എന്ന പേരിൽ സുരക്ഷാ സേനയുടെ സംയുക്ത പരിശോധന ആരംഭിച്ചിരുന്നു. ഓപ്പറേഷന്റെ അടിസ്ഥാനത്തിൽ പ്രദേശം വളയുകയും വ്യാപകമായി ഭീകര വിരുദ്ധ പ്രവത്തനം നടത്തുകയുമാണ് ഇന്ത്യൻ സൈന്യം. സുരക്ഷാ സേനയുമായുള്ള മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ജെയ്ഷെ മുഹമ്മദിന്റെ (ജെഎം) പാക്കിസ്താൻ കമാൻഡർ ഉൾപ്പെടെ നാല് ഭീകരർ കൊല്ലപ്പെടുകയും മറ്റൊരാളെ…

Read More

പുസ്തകോത്സവത്തിനിടെ പോക്കറ്റടി; ബംഗാളി നടി രൂപ ദത്ത അറസ്റ്റിൽ

  ബംഗാളി നടി രൂപ ദത്ത പോക്കറ്റടി കേസിൽ അറസ്റ്റിൽ. കൊൽക്കത്ത ഇന്റർനാഷണൽ പുസ്തകോത്സവത്തിനിടെയാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ടെലിവിഷൻ താരമായ രൂപയെ പിടികൂടുകയായിരുന്നു. ചടങ്ങ് നടക്കുന്നിടത്തെ വെസ്റ്റ് ബാസ്‌കറ്റിൽ നടി ഒരു പേഴ്‌സ് ഉപേക്ഷിക്കുന്നത് കണ്ട് പോലീസുകാർ ചോദ്യം ചെയ്യുകയായിരുന്നു. ബാഗ് പരിശോധിച്ചപ്പോൾ നടിയുടെ പക്കൽ നിന്ന് നിരവധി പഴ്‌സുകൾ കണ്ടെടുത്തു. 75000 രൂപയാണ് ഇതിലൊക്കെയായി ഉണ്ടായിരുന്നത്. പണമെടുത്ത ശേഷം പേഴ്‌സുകൾ ഉപേക്ഷിച്ച് പോകാനായിരുന്നു നടിയുടെ ശ്രമം. നേരത്തെ സംവിധായകൻ അനുരാഗ് കാശ്യപിനെതിരെ രൂപ ദത്ത…

Read More

രാഹുൽ ഗാന്ധി വീണ്ടും കോൺഗ്രസ് അധ്യക്ഷനാകണമെന്ന് അശോക് ഗെഹ്ലോട്ട്

  രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷനാകണമെന്ന് മുതിർന്ന നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്. കോൺഗ്രസിന്റെ ഐക്യത്തിൽ ഗാന്ധി കുടുംബത്തിന് വലിയ പങ്ക് വഹിക്കാനുണ്ടെന്നും പഞ്ചാബിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ആഭ്യന്തര കലഹമാണെന്നും അദ്ദേഹം പറഞ്ഞു. മതം പറഞ്ഞാണ് തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് ചോദിച്ചതെന്നും ഗെഹ്ലോട്ട് കുറ്റപ്പെടുത്തി. അതേസമയം, സോണിയ ഗാന്ധിക്ക് പിന്തുണയുമായി നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ പാർട്ടി ആസ്ഥാനത്ത് തടിച്ചു കൂടുകയാണ്. ഇതോടെ എഐസിസി ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. രാജിവെക്കാാൻ സോണിയ സന്നദ്ധത അറിയിച്ചതായി…

Read More

സംസ്ഥാനത്ത് ഇന്ന് 885 പേർക്ക് കൊവിഡ്, 2 മരണം; 1554 പേർക്ക് രോഗമുക്തി

  കേരളത്തിൽ 885 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 131, എറണാകുളം 122, കോട്ടയം 88, കൊല്ലം 86, പത്തനംതിട്ട 79, കോഴിക്കോട് 77, ഇടുക്കി 72, തൃശൂർ 57, ആലപ്പുഴ 38, മലപ്പുറം 38, കണ്ണൂർ 34, പാലക്കാട് 32, വയനാട് 21, കാസർഗോഡ് 10 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,188 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 25,685 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 24,766 പേർ…

Read More

വയനാട് ജില്ലയില്‍ 21 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ 21 പേര്‍ക്ക് കൂടി കോവിഡ് വയനാട് ജില്ലയില്‍ ഇന്ന് (13.03.22) 21 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 73 പേര്‍ രോഗമുക്തി നേടി. എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167863 ആയി. 166538 പേര്‍ രോഗമുക്തരായി. നിലവില്‍ 366 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 349 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 938 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 37 പേര്‍ ഉള്‍പ്പെടെ…

Read More