കാമുകന്റെ സഹായത്തോടെ സഹോദരനെ കൊലപ്പെടുത്തി; സീരിയൽ നടി അറസ്റ്റിൽ

കാമുകന്റെ സഹായത്തോടെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ കന്നഡ സീരിയൽ നടി ഷനാ കത്വെ അറസ്റ്റിൽ. 24കാരിയായ ഷനാ, കാമുകൻ നിയാസ് ഹമീദ് അടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. 32കാരനായ രാകേഷ് കത്വെയാണ് കൊല്ലപ്പെട്ടത്

കഴിഞ്ഞ ദിവസമാണ് രാകേഷിന്റെ മൃതദേഹം ധാർവാഡിന് സമീപത്തെ വനത്തിൽ നിന്നും കണ്ടെത്തിയത്. തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഷനായും നിയാസും തമ്മിലുള്ള ബന്ധം രാകേഷ് എതിർത്തിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായത്.

കൊലപാതകത്തിന് ശേഷം ശരീരം കഷ്ണങ്ങളാക്കി മുറിച്ച് വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു.