ഫഹദ് ഫാസിൽ-നസ്‌റിയ താര ദമ്പതികൾക്ക് യുഎഇയുടെ ഗോൾഡൻ വിസ

 

താര ദമ്പതികളായ ഫഹദ് ഫാസിലിനും, നസ്‌റിയ നാസിമിനും യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. ഇതാദ്യമായാണ് ഇന്ത്യൻ സിനിമ മേഖലയിൽ നിന്നും താര ദമ്പതികൾക്ക് യു.എ.ഇയുടെ ഗോൾഡൻ വിസ ലഭിക്കുന്നത് ദുബായിലെ ഏറ്റവും പ്രശസ്തമായ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് ആണ് ഫഹദ് ഫാസിലിനും നസ്രിയ നാസിമിന്റെയും ഗോൾഡൻ വിസ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്. ഇരുവരും ഇ.സി.എച്ച് ആസ്ഥാനത്തെത്തി സി.ഇ.ഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ഗോൾഡൻ വിസ ഏറ്റുവാങ്ങി.