പുതിയ ബെൻസ് കാർ വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുതിയ കാർ സർക്കാരിനോട് ആവശ്യപ്പെടണമെന്ന രാജ്ഭവൻ ഫയലിൽ താൻ നടപടിയെടുത്തിട്ടില്ല. ചുരുക്കം ചില യാത്രകളിലൊഴികെ ഒരു വർഷമായി ഉപയോഗിക്കുന്നത് ഭാര്യക്ക് അനുവദിച്ച വാഹനമാണ്. ഏത് വാഹനം വേണമെന്ന് സർക്കാരിന് തീരുമാനിക്കാമെന്നും ഗവർണർ പറഞ്ഞു
പുതിയ ബെൻസ് കാർ വേണമെന്ന് സർക്കാരിനോട് ഗവർണർ ആവശ്യപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. 85 ലക്ഷം രൂപയുടെ ബെൻസ് ആവശ്യപ്പെട്ട് ഗവർണർ കത്ത് നൽകിയിരുന്നു. രണ്ട് വർഷം മുമ്പ് നൽകിയ കത്തിൽ സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ല. നിലവിൽ ഗവർണർ ഉപയോഗിക്കുന്ന ബെൻസിന് 12 വർഷത്തെ പഴക്കമുണ്ട്.