പുതിയ ബെൻസ് കാർ വേണമെന്ന് ഗവർണർ; 85 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യം

 

യാത്ര ചെയ്യാൻ പുതിയ ബെൻസ് കാർ വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവൻ ഇക്കാര്യം രേഖാമൂലം സർക്കാരിനോട് ആവശ്യപ്പെട്ടു. ബെൻസ് കാറിനായി 85 ലക്ഷം രൂപ അനുവദിക്കണമെന്നാണ് ആവശ്യം. നിലവിലെ കാർ ഒന്നര ലക്ഷം കിലോമീറ്റർ സഞ്ചരിച്ചുകഴിഞ്ഞു. വിവിഐപി പ്രോട്ടോക്കോൾ പ്രകാരം ഒരു ലക്ഷം കിലോമീറ്റർ കഴിഞ്ഞാൽ വാഹനം മാറ്റണമെന്നും ഗവർണർ ചൂമ്ടിക്കാട്ടുന്നു

ഗവർണറുടെ ആവശ്യം സർക്കാരിന്റെ പരിഗണനയിലാണ്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനവും മാറ്റിയിരുന്നു. ഈ വർഷം തുടക്കത്തിലാണ് മുഖ്യമന്ത്രി തന്റെ ഔദ്യോഗിക വാഹനം മാറ്റിയത്.