പ്രവാസ ലോകത്തെ നന്മമരങ്ങള്‍; ഒരു കോടി മുഹമ്മദിന് നല്‍കി: ബാക്കി ഒരു കോടി 12ലക്ഷം മൂന്ന് കുരുന്നുകള്‍ക്ക്
മലപ്പുറം: കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസ്സുകാരന്‍ മുഹമ്മദിന്റെ ചികിത്സക്കുള്ള സഹായമായി സ്വരൂപിച്ച തുകയില്‍ ബാക്കിയുള്ള ഒരു കോടി 12 ലക്ഷം രൂപ ഇതേ അപൂര്‍വരോഗം നേരിടുന്ന മൂന്ന് കുട്ടികളുടെ ചികിത്സക്ക് നല്‍കുമെന്ന് നിലമ്പൂര്‍ സ്വദേശിയായ പ്രവാസി വ്യവസായിയും അബ്രികോ ഗ്രൂപ്പ് ഉടമയുമായ മഠത്തില്‍ ഷാജി അറിയിച്ചു. ഒരു കോടി രൂപയാണ് മുഹമ്മദിന്റെ ചികിത്സക്കായി അയച്ചിരുന്നത്. കമ്പനിയുടെ ബ്രാഞ്ചുകള്‍ വഴി സ്വരൂപിച്ച തുകയില്‍ ഒരു കോടി 12 ലക്ഷം രൂപ ബാക്കിയുണ്ടെന്നും ഇത് പെരിന്തല്‍മണ്ണ, ലക്ഷദ്വീപ്, ഈറോഡ് എന്നിവിടങ്ങളില്‍…