കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണം; കല്യാണ ചടങ്ങുകളിൽ അഞ്ച് പേർക്ക് മാത്രം അനുമതി

 

കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. കല്യാണ ചടങ്ങുകളിൽ ഇനി മുതൽ അഞ്ചു പേർക്ക് മാത്രമായിരിക്കും പങ്കെടുക്കാൻ അനുമതി. ആരാധനാലയങ്ങളിലും അഞ്ചു പേർക്ക് മാത്രമായിരിക്കും പ്രവേശനാനുമതി ഉണ്ടായിരിക്കുക.

ഹോട്ടലുകളിൽ വൈകിട്ട് ഏഴു മണി വരെ ഭക്ഷണം വിളമ്പാം. പാർസൽ സർവീസുകൾ 9 മണിക്ക് അവസാനിപ്പിക്കണം. പലചരക്ക് കടകളും പച്ചക്കറി കടകളും മെഡിക്കൽ ഷോപ്പുകളും പെട്രോൾ പമ്പുകൾ എന്നിങ്ങനെയുള്ള അവശ്യ സർവീസുകൾ ഒഴികെ എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മണി മുതൽ 9 മണി വരെ മാത്രമെ പ്രവർത്തിക്കാവൂ.