പാട്ടവയലിൽ നിന്നും കാണാതായ വിദ്യാത്ഥിയെ ഗൂഡല്ലൂരിൽ നിന്നും കണ്ടെത്തി

പാട്ടവയലിൽ നിന്നും കാണാതായ വിദ്യാത്ഥിയെ ഗൂഡല്ലൂരിൽ നിന്നും കണ്ടെത്തി. ഇന്ന് രാത്രി ഏഴ്‌ മണിയോടെയാണ് നാട്ടുകാരുടെ തിരെച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. പാട്ടവയൽ വീട്ടിപ്പടി നെടുങ്കാടൻ എൻ എച്ച് ഉബൈദിന്റെ മകൻ ദിൽഷാദിനെയാണ് ഇന്നലെ രാത്രി 12 മണി മുതൽ കാണാതായത്.

Read More

കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണം; കല്യാണ ചടങ്ങുകളിൽ അഞ്ച് പേർക്ക് മാത്രം അനുമതി

  കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. കല്യാണ ചടങ്ങുകളിൽ ഇനി മുതൽ അഞ്ചു പേർക്ക് മാത്രമായിരിക്കും പങ്കെടുക്കാൻ അനുമതി. ആരാധനാലയങ്ങളിലും അഞ്ചു പേർക്ക് മാത്രമായിരിക്കും പ്രവേശനാനുമതി ഉണ്ടായിരിക്കുക. ഹോട്ടലുകളിൽ വൈകിട്ട് ഏഴു മണി വരെ ഭക്ഷണം വിളമ്പാം. പാർസൽ സർവീസുകൾ 9 മണിക്ക് അവസാനിപ്പിക്കണം. പലചരക്ക് കടകളും പച്ചക്കറി കടകളും മെഡിക്കൽ ഷോപ്പുകളും പെട്രോൾ പമ്പുകൾ എന്നിങ്ങനെയുള്ള അവശ്യ സർവീസുകൾ ഒഴികെ എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മണി…

Read More

ഹോട്ടൽ അസോസിയേഷൻ മുൻ വയനാട് ജില്ലാ പ്രസിഡണ്ട് സുൽത്താൻ ബത്തേരി പുതുക്കുടി പി.കെ.ദാമു (79) അന്തരിച്ചു

ഹോട്ടൽ അസോസിയേഷൻ മുൻ ജില്ലാ പ്രസിഡണ്ട്സുൽത്താൻ ബത്തേരി പുതുക്കുടി പി.കെ.ദാമു (79) അന്തരിച്ചു. ഭാര്യ:സലീല മക്കൾ: ഷിംജിത്ത്, സോജി, ശ്യാംജിത്ത് മരുമക്കൾ: സന്ദീപ്, അശ്വതി, അഞ്ജന

Read More

പരപ്പനങ്ങാടിയിൽ നിന്നുപോയ പോലീസ് ജീപ്പ് മൈസൂരിൽ അപകടത്തിൽപ്പെട്ടു; വനിതാ പോലീസുദ്യോഗസ്ഥ മരിച്ചു

  മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന വനിതാ സിവിൽ പോലീസ് ഓഫീസർ മരിച്ചു. പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലെ രാജാമണി(46)യാണ് മരിച്ചത്. പരപ്പനങ്ങാടിയിൽ നിന്നുപോയ യുവതിയെ കർണാടകയിൽ നിന്ന് കണ്ടെത്തി നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത് രാജാമണി, എസ് ഐ രാജേഷ്, സിവിൽ പോലീസ് ഓഫീസർ ടി ഷൈജേഷ് എന്നിവർക്കാണ് പരുക്കേറ്റത്. കണ്ടെത്തിയ യുവതിയും ഒപ്പമുള്ളയാളും ഡ്രൈവറും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ രാജാമണിയെ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മൈസൂരുവിൽ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്….

Read More

കൊവിഡ് മാനദണ്ഡം ലംഘിച്ചാൽ കടുത്ത പിഴ;ക്വാറന്റീൻ ലംഘിച്ചാൽ 2000 രൂപ; മാസ്‌ക് ഇല്ലെങ്കിൽ 500

കൊവിഡ് മാർഗ നിർദേശങ്ങൾ ലംഘിച്ചാലുള്ള പിഴ ഉയർത്തി പൊലീസ്.കൊവിഡ് ബാധിക്കപ്പെട്ട സ്ഥലങ്ങളിൽ രോഗ വ്യാപനം തടയുന്നതിന് അനിവാര്യമായ സർക്കാർ നിർദേശങ്ങൾ നിലനിൽക്കെ ഇവ ലംഘിച്ച് കൂട്ടം ചേരലുകളോ ആഘോഷങ്ങളോ ആരാധനകളോ നടത്തിയാൽ 500 രൂപ പിഴ നൽകേണ്ടി വരും. നേരത്തെ 200 രൂപയായിരുന്നു ഇത്. കൊവിഡ് ബാധിക്കപ്പെട്ട സ്ഥലങ്ങളിൽ ആരെങ്കിലും അനാവശ്യമായി പ്രവേശിക്കുകയോ, അവിടെ നിന്നും ആരെങ്കിലും അനാവശ്യമായി പുറത്തേക്ക് പോകുകയോ ചെയ്താൽ 500 രൂപ പിഴ നൽകണം. അനാവശ്യമായി പൊതു/ സ്വകാര്യ വാഹനവുമായി പുറത്തിറങ്ങിയാൽ 2000…

Read More

ട്രെയിൻ സർവീസ് നിർത്തിവെക്കില്ല; ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

  രാജ്യത്ത് ട്രെയിൻ സർവീസ് നിർത്തിവെക്കില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. ട്രെയിനുകൾ ഓടുന്നുണ്ട്. തുടർന്നും അവ ഓടും. അതിഥി തൊഴിലാളികളുടെ കാര്യം നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും പീയുഷ് ഗോയൽ പറഞ്ഞു റെയിൽവേ ബോർഡ് ചെയർമാൻമാരും ജനറൽ മാനേജർമാരും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ആവശ്യമെങ്കിൽ അതിഥി തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തുമെന്നും പീയുഷ് ഗോയൽ പറഞ്ഞു.

Read More

വയനാട് ജില്ലയില്‍ 590 പേര്‍ക്ക് കൂടി കോവിഡ്;133 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (20.04.21) 590 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 133 പേര്‍ രോഗമുക്തി നേടി. 582 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 32910 ആയി. 28859 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3341 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 3060 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* കല്‍പ്പറ്റ 46, അമ്പലവയല്‍…

Read More

സംസ്ഥാനത്ത് ഇന്ന് 19,577 പേർക്ക് കൊവിഡ്, 28 മരണം; 3880 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 19,577 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂർ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂർ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസർഗോഡ് 861, കൊല്ലം 848, ഇടുക്കി 637, വയനാട് 590, പത്തനംതിട്ട 459 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇതുൾപ്പെടെ…

Read More

ജലീലിനെതിരായ ഹൈക്കോടതി വിധി: മുഖ്യമന്ത്രി രാജിവെക്കണമെന്ന് ചെന്നിത്തല

  ബന്ധു നിയമനത്തിൽ കെ ടി ജലീലിന്റെ മാത്രമല്ല, അദ്ദേഹത്തെ സംരക്ഷിച്ച മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മുഖത്തേറ്റ പ്രഹരമാണ് ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാർമികത ഒന്നുമല്ല, നിൽക്കക്കളിയില്ലാതെ നാണംകെട്ടാണ് ജലീൽ മന്ത്രിസ്ഥാനം രാജിവെച്ചതെന്ന് പ്രതിപക്ഷം പറഞ്ഞത് ഹൈക്കോടതി വിധിയോടെ ശരിയാണെന്ന് തെളിഞ്ഞു ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ജലീൽ രാജിവെച്ചത്. ബന്ധുനിയമനത്തിൽ ജലീലിന്റെ കൂട്ടുപ്രതിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതി വിധി മുഖ്യമന്ത്രിക്കെതിരായ കുറ്റപത്രം കൂടിയാണ്. ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രിയും രാജിവെക്കണമെന്നും ചെന്നിത്തല…

Read More

രാഹുൽ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു

  കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്റർ വഴി അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരിയ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് കൊവിഡ് ടെസ്റ്റ് നടത്തുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. താനുമായി സമ്പർക്കത്തിൽ വന്നവർ എല്ലാ പ്രോട്ടോക്കോളും പാലിക്കണമെന്ന് രാഹുൽ അഭ്യർഥിച്ചു.  

Read More