കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്റർ വഴി അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരിയ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് കൊവിഡ് ടെസ്റ്റ് നടത്തുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. താനുമായി സമ്പർക്കത്തിൽ വന്നവർ എല്ലാ പ്രോട്ടോക്കോളും പാലിക്കണമെന്ന് രാഹുൽ അഭ്യർഥിച്ചു.