രാജ്യത്ത് ട്രെയിൻ സർവീസ് നിർത്തിവെക്കില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. ട്രെയിനുകൾ ഓടുന്നുണ്ട്. തുടർന്നും അവ ഓടും. അതിഥി തൊഴിലാളികളുടെ കാര്യം നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും പീയുഷ് ഗോയൽ പറഞ്ഞു
റെയിൽവേ ബോർഡ് ചെയർമാൻമാരും ജനറൽ മാനേജർമാരും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ആവശ്യമെങ്കിൽ അതിഥി തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തുമെന്നും പീയുഷ് ഗോയൽ പറഞ്ഞു.