കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ. ഞായറാഴ്ച അഞ്ച് പേരിൽ കൂടുതൽ ജില്ലയിൽ കൂട്ടം കൂടരുതെന്നും അവശ്യ സേവനങ്ങളുടെ കടകൾ രാത്രി ഏഴ് മണി വരെ മാത്രമേ പ്രവർത്തിക്കാവൂവെന്നും കലക്ടർ നിർദേശം നൽകി
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ ഞായറാഴ്ചകളിലും നിയന്ത്രണം തുടരും. ബീച്ചുകൾ, പാർക്കുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവ ഞായറാഴ്ച തുറക്കരുതെന്നും ഉത്തരവിൽ പറയുന്നു.