
‘രാഹുൽ മാങ്കൂട്ടത്തിൽ തെറ്റുകാരൻ അല്ലെങ്കിൽ അത് തെളിയിക്കണം’; സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചർച്ച
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന അശ്ലീല സന്ദേശ വിവാദം സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചർച്ചയായി. രാഹുൽ മാങ്കൂട്ടത്തിൽ തെറ്റുകാരനല്ലെങ്കിൽ അത് തെളിയിക്കണം, നിയമപരമായി മുന്നോട്ട് പോകണം” എന്ന സന്ദേശമാണ് ഗ്രൂപ്പിൽ പങ്കുവച്ചത്. വനിതാ നേതാവാണ് ശബ്ദ സന്ദേശം അയച്ചത്. ഏതെങ്കിലും വ്യക്തിക്കെതിരെയുള്ള നീക്കം അല്ല, യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനാണ്. സംസ്ഥാന കമ്മിറ്റിയെ മുഴുവൻ അപമാനിക്കുന്ന തരത്തിലാണ് വാർത്തകൾ പുറത്തുപോകുന്നതെന്നും വാട്സാപ്പ് ഗ്രൂപ്പിൽ ചൂണ്ടിക്കാട്ടി. സംസ്ഥാന കമ്മിറ്റി ഗ്രൂപ്പിൽ അടിയന്തര ചർച്ച നടത്തണം, സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടണമെന്നും…