ഡൽഹി സ്ഫോടനം: ചുവന്ന ഫോർഡ് എക്കോസ്പോർട്ട് കാറിന് വേണ്ടി അന്വേഷണം ഊർജിതം
ഫോർഡ് എക്കോസ്പോർട്ട് കാറിന് വേണ്ടി അന്വേഷണം ഊർജിതം.ചുവന്ന നിറത്തിലുള്ള ഫോർഡ് ഇക്കോസ്പോർട്ടിനായി ഡൽഹി പോലീസ് പ്രത്യേക സംഘത്തെ വിന്യസിച്ചു.അഞ്ചു പ്രത്യേക സംഘങ്ങൾ തെരച്ചിൽ നടത്തുന്നു. ഉത്തർപ്രദേശ്, ഹരിയാന പൊലീസുകൾക്ക് ജാഗ്രത നിർദ്ദേശം നൽകി. ടോൾ പ്ലാസകൾ കേന്ദീകരിച്ചു അന്വേഷണം ആരംഭിച്ചു. ഡോ. ഉമർ മുഹമ്മദദിന്റ പേരിൽ രജിസ്റ്റർ ചെയ്തതാണ് കാർ. DL 10 എന്ന നമ്പറിൽ ആരംഭിക്കുന്നതാണ് കാർ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, സഹാറൻപൂരിൽ ജോലി ചെയ്തിരുന്ന ഡോ. ആദിൽ എന്നയാളെ ജമ്മു കശ്മീർ പൊലീസ്…
