
അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം; നീക്കവുമായി സംസ്ഥാന സര്ക്കാര്
അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാനൊരുങ്ങി സര്ക്കാര്. ക്രിസ്ത്യന്, മുസ്ലിം വിഭാഗങ്ങളെ പങ്കെടുപ്പിക്കും. കോഴിക്കോടോ കൊച്ചിയിലോ ആയിരിക്കും ന്യൂനപക്ഷ സംഗമം നടക്കുക. ക്രിസ്ത്യന് – മുസ്ലീം മത വിഭാഗങ്ങളില് നിന്നായി ക്ഷണിക്കപ്പെട്ട 1500 പേരെ പങ്കെടുപ്പിക്കും. ഒക്ടോബര് മാസത്തില് സംഗമം നടത്താനാണ് തീരുമാനം. മത സംഘടനാ നേതക്കളോടും മറ്റും ഇതുമായി ബന്ധപ്പെട്ട ചര്ച്ചകള് ആരംഭിക്കുന്നതേയുള്ളു. അയ്യപ്പസംഗമം മതപരമായ പരിപാടിയാണെന്ന വിമര്ശനങ്ങള്ക്കിടെയാണ് പുതിയ നീക്കം. അതേസമയം, കര്ശന നിര്ദേശങ്ങള് പാലിച്ചാണ് ആഗോള അയ്യപ്പ സംഗമം നടത്താന് ഹൈക്കോടതി…