സിപിഐഎമ്മിലെ കത്ത് വിവാദം; ഒരു കോടി നഷ്ടപരിഹാരം വേണം, വ്യവസായി മുഹമ്മദ് ഷർഷാദിനെതിരെ നിയമനടപടിയുമായി ഡോ. ടി എം തോമസ് ഐസക്

സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ സിപിഐഎമ്മിലെ കത്ത് വിവാദത്തിൽ നിയമനടപടിയുമായി മുൻ ധനമന്ത്രിയും സിപിഐഎം നേതാവുമായ ഡോ.ടി എം തോമസ് ഐസക്ക്. ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദിന് നോട്ടീസ് അയച്ചു.ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചത്. അഭിഭാഷകൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്.

വിവാദമായ കത്തിൽ എംബി രാജേഷ്, തോമസ് ഐസക്ക്, പി. ശ്രീരാമകൃഷ്ണൻ എന്നിവരുടെ ബിനാമിയാണ് ഉ കെ വ്യവസായിയായ രാജേഷ് കൃഷ്ണയെന്ന് ആരോപിച്ചിരുന്നു.മാത്രമല്ല വിദേശത്തെ ചില കടലാസ് കമ്പനികളുടെ പേരിൽ തീരദേശ മേഖലയിൽ ചില പദ്ധതികൾ കൊണ്ട് വരികയും അതിന്റെ പേരിൽ കടലാസ് കമ്പനി ഉടമകളുടെ കൈയ്യിൽ നിന്ന് സിപിഐഎമ്മിന്റെ നേതാക്കൾ പണം വാങ്ങിയെന്നടക്കമുള്ള ഗുരുതര ആരോപണങ്ങളും പി ബിക്ക് നൽകിയ കത്തിൽ ഉണ്ടായിരുന്നു.

ഈമാസം 7ന് നടന്ന സിപിഐഎം സംസ്ഥാന സമിതി യോഗത്തിന് ശേഷമാണ് കത്ത് ചോർത്തൽ വിവാദം പുറത്തുവരുന്നത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെയും മകൻ ശ്യാംജിത്തിനെയും ആരോപണ നിഴലിലാക്കിയായിരുന്നു വിവാദം. എം.വി ഗോവിന്ദേനോട് ആദരവ് മാത്രമേ ഉള്ളു എന്ന് പറഞ്ഞു കൊണ്ട് 2024 മെയ് 27 ന് മുഹമ്മദ് ഷർഷാദ് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും സംസ്ഥാന നേതാക്കൾക്കും അയച്ചതാണ് ഈ കത്ത്.