രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന നിലപാടിൽ നിന്ന് നേതാക്കൾ പിന്നോട്ട്. രാജി വേണ്ടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും. പരാതിയോ കേസോ ഇല്ലാതെ സ്ഥാനം ഒഴിയണമെന്ന് എങ്ങനെ ആവശ്യപ്പെടുമെന്ന് കെപിസിസി നേതൃത്വം. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ നേതൃത്വത്തിന്റെ നിർണായക തീരുമാനം. വിവാദം അവസാനിപ്പിക്കാനും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനും മറ്റ് മാർഗ്ഗങ്ങളില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം.
രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നതിന് തടസ്സം ഇല്ല. വിവാദം അവസാനിപ്പിക്കാനും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനും മറ്റ് മാർഗ്ഗങ്ങളില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കും പാർട്ടി ഇനി സീറ്റ് നൽകില്ല. രാഹുലിനെക്കൊണ്ട് എംഎൽഎ സ്ഥാനം രാജിവെപ്പിച്ചാൽ പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരം ഒരു സാഹചര്യം ഒരുക്കി പാലക്കാട്ടെ സീറ്റ് കൈവിട്ടാൽ ഇനി വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളെ അത് കാര്യമായി ബാധിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. അതിനാലാണ് പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് നേത്യത്വം കടന്നത്.
ഇതോടെ സ്വതന്ത്ര എംഎൽഎ ആയി രാഹുൽമാങ്കൂട്ടത്തിൽ മാറും. പാർട്ടി അംഗം ഇല്ലാത്ത ഒരാളോട് എം എൽ എ സ്ഥാനം ഒഴിയാൻ പറയാൻ കഴിയില്ലെന്ന വാദമാകും കോൺഗ്രസ് നേതൃത്വം മുന്നോട്ട് വെക്കുക. രാഹുൽ വിവാദം അവസാനിപ്പിക്കാനും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനും ഇതല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം.
സസ്പെൻഡ് ചെയ്യുന്നതോടെ കോൺഗ്രസിന്റെ നയ പരിപാടിയിലോ നിയമസഭാ വിഷയങ്ങളിലോ രാഹുൽമാങ്കൂട്ടത്തിൽ പങ്കെടുക്കില്ല. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കും ഇനി മത്സരിക്കാനായി പാർട്ടി സീറ്റ് നൽകില്ല. സ്ത്രീ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ എടുക്കുന്നുവെന്ന് പൊതുസമൂഹത്തിന് തോന്നൽ ഉണ്ടാകണം അതില്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് വനിതാ നേതാക്കളടക്കം നിലപാട് എടുത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.