Headlines

മോസ്കോയ്ക്ക് നേരെ ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധ സംവിധാനം തകർത്തു

റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം. കഴിഞ്ഞ രാത്രിയാണ് മോസ്കോ നഗരത്തെ ലക്ഷ്യമാക്കി ‍ഡ്രോൺ ആക്രമണം നടന്നത്. റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ‍ഡ്രോണുകളെ തകർത്തെന്നാണ് റിപ്പോർട്ട്. മുന്നറിയിപ്പിന്റെ ഭാഗമായി മോസ്കോ ഉൾപ്പെടെ വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചിരിക്കുകയാണ്. മൂന്ന് മണിക്കൂറിനിടെ റഷ്യൻ വ്യോമ പ്രതിരോധ യൂണിറ്റുകൾ 32 ഡ്രോണുകൾ നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഡ്രോൺ ആക്രമണത്തിന് പിന്നിലാരെന്ന് വ്യക്തമല്ല. മോസ്കോയിലേക്ക് പറന്നുയർന്ന ഒരു ഡ്രോൺ റഷ്യൻ വ്യോമ പ്രതിരോധ സേന വെടിവച്ചിട്ടു. തകർന്നുവീണ ഭാഗങ്ങൾ…

Read More

ഉടൻ പാലക്കാട്ടേക്ക് ഇല്ല’; നേതാക്കളുമായി കൂടിക്കാഴ്ച നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്ടെ നേതാക്കളുമായി രാഹുൽ മാങ്കൂട്ടത്തിൽ കൂടിക്കാഴ്ച നടത്തുന്നു. രാഹുലിന്റെ വീട്ടിൽ വെച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്. ജില്ലയിലെ പ്രധാന നേതാക്കളാണ് രാഹുലിന്റെ വസതിയിൽ എത്തിയത്. രാജി സമ്മർദത്തിനിടെയാണ് നേതാക്കളുമായുള്ള കൂടിക്കാഴ്ച. ഉടൻ പാലക്കാട്ടേക്ക് ഉണ്ടാകില്ലെന്നും അടൂരിലെ വീട്ടിൽ തുടരുമെന്നും രാഹുൽ നേതാക്കളെ അറിയിച്ചു ജില്ലയിലെ ചുമതലയുള്ള കെപിസിസിയുടെയും ഡിസിസിയുടെയും ഭാരവാഹികളാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട്ടിൽ എത്തിയത്. പ്രതിഷേധങ്ങൾക്ക് ശമനം ഉണ്ടായതിന് ശേഷം പാലക്കാട്ടേക്ക് എത്തുകയുള്ളൂവെന്നാണ് നേതാക്കളോട് രാഹുൽ പറഞ്ഞിരിക്കുന്നത്. നേതവൃത്വത്തിന്റെ നിർദേശത്തെ തുടർന്ന് ഇന്ന് വൈകിട്ട് നടത്താനിരുന്ന രാഹുലിന്റെ…

Read More

രാഹുല്‍ ഗാന്ധിയുടെ ‘വോട്ടര്‍ അധികാര്‍ യാത്ര’ എട്ടാം ദിവസത്തില്‍; വൻ ജനപങ്കാളിത്തം

രാഹുൽഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ബിഹാറിൽ പുരോഗമിക്കുന്നു. എട്ടാം ദിനമായ ഇന്ന് കതിഹാറിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. വിവിധ നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന യാത്ര വൈകിട്ട് അരാരിയയിലെ പൊതുസമ്മേളനത്തോടെ അവസാനിക്കും. രാഹുൽ ഗാന്ധിക്കൊപ്പം തേജസ്വി യാദവും ഇന്ത്യ മുന്നണിയിലെ മുതിർന്ന നേതാക്കളും യാത്രയിൽ പങ്കെടുക്കും.ഉച്ചയ്ക്ക് 11:30 ന് രാഹുൽഗാന്ധി, തേജസ്വി യാദവ്, ദിപാങ്കർ ബട്ടാചാര്യ തുടങ്ങിയ നേതാക്കൾ അരാരിയയിൽ മാധ്യമങ്ങളെ കാണും. വോട്ടു കൊള്ളക്കും വോട്ടർ പട്ടിക പരിഷ്കരണത്തിനും എതിരെ നടത്തുന്ന യാത്രക്ക് വൻ സ്വീകാര്യതയാണ് വിവിധ…

Read More