വയനാട്ടിൽ രണ്ടര വയസുകാരിക്ക് നേരെ പീഡനം; പ്രതി അറസ്റ്റിൽ

വയനാട് മാനന്തവാടിയിൽ രണ്ടര വയസുകാരിക്ക് നേരെ പീഡനം. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് മാസത്തോളമായി പീഡനം നടക്കുന്നതായാണ് പൊലീസ് നൽകുന്ന വിവരം. മാനന്തവാടി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടിയ്ക്ക് ക്രൂരമായ പീഡനം ഏറ്റിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.