കാസർഗോഡ് കുമ്പളയിൽ ഇരുപതുകാരിക്ക് നേരെ ഗാർഹിക പീഡനം. ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു. യുവതിയുടെ ഭർത്താവ് ഫിറോസ്, പിതാവ് മുഹമ്മദ്, രണ്ടാമമ്മ എന്നിവർക്കെതിരെയാണ് കേസെടുത്തത്. കുമ്പള, ആദൂർ പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്കാണ് അബോധാവസ്ഥയിലായ യുവതിയെ നാട്ടുകാർ കാണുന്നത്. ഉടൻ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ശരീരത്തിൽ മുറിവുകൾ കണ്ടെത്തുകയായിരുന്നു. ഭർത്താവും ബന്ധുക്കളും ക്രൂരമായി മർദിച്ചുവെന്ന് യുവതി പൊലീസിന് മൊഴി നൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.