തൃശ്ശൂർ ആറ്റുപുറത്ത് യുവതി സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്തു. ഭർത്താവിന്റെ മാനസിക പീഡനത്തെ തുടർന്നാണ് ആറ്റുപുറം സ്വദേശി ഹൈറൂസ് മരിച്ചതെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഈ മാസം എട്ടിനാണ് ഹൈറൂസിനെ മരിച്ച നിലയിൽ കണ്ടത്
വിവാഹശേഷം ഭർത്താവ് ജാഫറിനൊപ്പം വിദേശത്തായിരുന്നു ഹൈറൂസ്. നാല് മാസം പ്രായമുള്ള പെൺകുഞ്ഞും ഇവർക്കുണ്ട്. ഗർഭിണിയായ ശേഷമാണ് ഹൈറൂസ് മാനസിക പീഡനത്തിന് ഇരയായതെന്ന് ബന്ധുക്കൾ പറയുന്നു. പെൺകുഞ്ഞ് ജനിച്ചതോടെയാണ് ജാഫറിന്റെയും കുടുംബത്തിന്റെയും പെരുമാറ്റം മോശമായി തുടങ്ങിയത്
ഭർത്താവിന്റെ മാനസിക പീഡനം സഹിക്കാനാകാതെ വന്നപ്പോൾ യുവതി വീട്ടിൽ കാര്യം പറയുകയും വീട്ടുകാർ തിരികെ കൂട്ടിക്കൊണ്ടു വരികയുമായിരുന്നു. ഇതിന് ശേഷം ഫോണിലൂടെ ജാഫർ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു. ഹൈറൂസിനെയും കുഞ്ഞിനെയും സംരക്ഷിക്കാൻ ജാഫർ തയ്യാറായില്ലെന്നാണ് ആക്ഷേപം.