മലപ്പുറം വള്ളിക്കുന്നിൽ ട്രെയിനിന് മുന്നിൽ ചാടി യുവതി ആത്മഹതയ് ചെയ്തതിന് പിന്നിൽ സ്ത്രീധന പീഡനമെന്ന് പരാതി. ഷാലുവിന്റെ ഭാര്യ ചാലിയം സ്വദേശി ലിജിനയാണ് ആത്മഹത്യ ചെയ്തത്. പണവും സ്വർണവും ആവശ്യപ്പെട്ട് ഷാലുവും വീട്ടുകാരും ലിജിനയെ നിരന്തരം മർദിച്ചിരുന്നതായി സഹോദരി പറയുന്നു
ചൊവ്വാഴ്ചയാണ് ലിജിന ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. വിവാഹ സമയത്ത് ഓട്ടോ റിക്ഷ ഡ്രൈവറായിരുന്ന ഷാലു പിന്നീട് ക്വാറി ബിസിനസ് ആരംഭിച്ചു. സാമ്പത്തികമായി മെച്ചപ്പെട്ടതോടെയാണ് ലിജിനയെ സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിക്കാൻ തുടങ്ങിയത്.