Headlines

മലപ്പുറത്തെ ശൈശവ വിവാഹം; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു

മലപ്പുറത്ത് 16കാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തിൽ ഭർത്താവിനും പെൺകുട്ടിയുടെ ബന്ധുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. ചൈൽഡ് മാര്യേജ് ആക്ട്, പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസ്. ആറ് മാസം ഗർഭിണിയായ കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

വണ്ടൂർ സ്വദേശിയായ യുവാവാണ് ഒരു വർഷം മുമ്പ് പതിനാറുകാരിയെ വിവാഹം ചെയ്തത്. നേരത്തെയും മലപ്പുറത്ത് സമാന രീതിയിലുള്ള വിവാഹങ്ങൾ സി ഡബ്ല്യു സി ഇടപെട്ട് തടഞ്ഞിരുന്നു. ഈ കേസിൽ ഗർഭിണിയായ കുട്ടിയെ ചികിത്സക്കായി എത്തിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് തെളിഞ്ഞത്. ഇതോടെ ആശുപത്രി അധികൃതർ സിഡബ്ല്യുസിയെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.