ഉന്നാവ് കൂട്ടബലാത്സംഗ കേസിലെ ഇരയുടെ ബന്ധുവായ ആറ് വയസ്സുകാരനെ പ്രതികളുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി

ഉത്തർപ്രദേശിലെ ഉന്നാവിൽ കൂട്ടബലാത്സംഗത്തിന് ഇരയായി വിചാരണക്കിടെ കൊല്ലപ്പെട്ട 23കാരിയുടെ ബന്ധുവായ ആറ് വയസ്സുകാരനെ പീഡനക്കേസിലെ പ്രതികളുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ക്യാപ്റ്റൻ ബാജ്‌പേയി, സരോജ് ത്രിവേദി, അനിത ത്രിവേദി, സുന്ദര ലോധി, ഹർഷിത് ബാജ്‌പേയി എന്നിവരുെ പേരിൽ പോലീസ് കേസെടുത്തു

 

കൊല്ലപ്പെട്ട പെൺകുട്ടിയുടെ സോഹദരന്റെ മകനെയാണ് ബീഹാറിലെ ഗ്രാമത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. സംഭവത്തെ തുടർന്ന് കുടുംബത്തിന്റെ സുരക്ഷക്കായി നിയോഗിച്ചിരുന്ന മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു.

കുട്ടിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഇതുവരെ സൂചനകളൊന്നുമില്ല. ലക്‌നൗ ഐജി ലക്ഷ്മി സിംഗ് ഞായറാഴ്ച കുട്ടിയുടെ ബന്ധുക്കളെ കണ്ടിരുന്നു