മലപ്പുറത്ത് ശൈശവ വിവാഹം. 16കാരി ഒരു വർഷം മുമ്പാണ് വിവാഹിതയായത്. നിലവിൽ ആറ് മാസം ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വണ്ടൂർ സ്വദേശിയാണ് പെൺകുട്ടിയെ ഒരു വർഷം മുമ്പ് വിവാഹം ചെയ്തത്
ദിവസങ്ങൾക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പരാതി ലഭിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് ഇവർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു. പെൺകുട്ടിയെ വിവാഹം ചെയ്ത വണ്ടൂർ സ്വദേശിക്കെതിരെ പോക്‌സോ നിയമപ്രകാരവും ശൈശവ വിവാഹ നിരോധന നിയമപ്രകാരവും കേസെടുക്കുമെന്നാണ് വിവരം