തൃശ്ശൂർ മാപ്രാണത്ത് മകനെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചതിന് പിന്നാലെ അച്ഛൻ ആത്മഹത്യ ചെയ്തു. തളിയക്കോളം തൈവളപ്പിൽ കൊച്ചാപ്പു ശശിധരൻ(73)നാണ് മരിച്ചത്. മകൻ നിധിൻ വാതിൽ ചവിട്ടിത്തുറന്ന് രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം.
കിടന്നുറങ്ങുകയായിരുന്ന നിധിന്റെ മുറിയിലേക്ക് പെട്രോളൊഴിച്ച ശേഷം ശശിധരൻ തീ കൊളുത്തുകയായിരുന്നു. തീ പടർന്നതോടെ ചാടിയെഴുന്നേറ്റ നിധിൻ ഒരുവിധത്തിൽ മുറിക്ക് പുറത്തേക്ക് ഇറങ്ങിയോടി. സംഭവത്തിന് ശേഷം കാണാതായ ശശിധരനെ പിന്നീട് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.