ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്. ഇടുക്കി ചേലച്ചോട്ടിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മർദിച്ച സംഭവത്തിലാണ് കേസ്. സൗമ്യയുടെ ഭർത്താവ് സന്തോഷ്, സഹോദരൻ സജി, സൗമ്യയുടെ സഹോദരൻ സജേഷ് എന്നിവർക്കെതിരെയാണ് കഞിക്കുഴി പോലീസ് കേസെടുത്തത്
ആശുപത്രിയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തത് ഡോക്ടർ ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണമായത്. സിഎസ്‌ഐ ആശുപത്രിയിലെ ഡോക്ടർ അനൂപിനാണ് മർദനമേറ്റത്. അതേസമയം ഡോക്ടർ അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്‌തെന്ന് സന്തോഷും ബന്ധുക്കളും പറയുന്നു