മാലിദ്വീപില്‍ പുതിയ കോണ്‍സുലേറ്റ് ആരംഭിക്കാന്‍ ഇന്ത്യ

  ന്യൂഡല്‍ഹി: മാലിദ്വീപില്‍ പുതിയ കോണ്‍സുലേറ്റ് ആരംഭിക്കാനൊരുങ്ങി ഇന്ത്യ. മാലിദ്വീപിലെ അദ്ദു നഗരത്തിലാണ് ഇന്ത്യ പുതിയ കോണ്‍സുലേറ്റ് തുറക്കുന്നത്. ഇതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് കോണ്‍സുലേറ്റ് ആരംഭിക്കാനുള്ള അംഗീകാരം നല്‍കിയത്. മാലിദ്വീപില്‍ ഇന്ത്യയുടെ നയതന്ത്ര സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനും നിലവിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ കോണ്‍സുലേറ്റ് നിര്‍മ്മാണം സഹായിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ദ്വീപ് രാജ്യങ്ങളില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ചൈനയുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കിടയിലാണ് ഇന്ത്യയുടെ സുപ്രധാന തീരുമാനം നിലവില്‍…

Read More

ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ വൻ തീപിടിത്തം

  വിശാഖപട്ടണം: ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ വന്‍ തീപിടിത്തം. ആന്ധ്രാപ്രദേശിലെ പെട്രോളിയം പ്ലാന്റിലാണ് വന്‍ തീപിടിത്തം ഉണ്ടായത്. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റിലെ എണ്ണശുദ്ധീകരണശാലയുടെ മൂന്നാം യൂണിറ്റിലാണ് വന്‍ അഗ്നി ബാധ ഉണ്ടായത്. അഞ്ച് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. പ്ലാന്റില്‍ നിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം ആളപായമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അഗ്‌നിബാധയുടെ കാരണം വ്യക്തമല്ലെന്ന് ഡിവിഷണല്‍ പോലീസ് കമ്മീഷണര്‍ ഐശ്വര്യ റോസ്തഗി പറഞ്ഞു. അഗ്നി ബാധ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍…

Read More

മലപ്പുറത്ത് ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയാൽ നിയമ നടപടിക്കൊപ്പം കൊവിഡ് പരിശോധനയും

  മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയാൽ നിയമനടപടിക്കൊപ്പം കോവിഡ് പരിശോധനയും നടത്തും. പരിശോധനയിൽ രോഗബാധ കണ്ടെത്തിയാൽ ഇവരെ സർക്കാർ ക്വാറന്റീൻ സെന്ററിലേക്ക് മാറ്റും. പത്തിൽ കൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങളിലുള്ളവർക്ക് കോവിഡ് ബാധിച്ചാൽ ഇനി വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ സമ്മതിക്കില്ല. ഇത്തരക്കാരെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ്് സെന്ററുകളിലേക്ക് മാറ്റും.നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടിന് മുന്നിൽ സ്റ്റിക്കർ പതിപ്പിക്കുമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

Read More

കൊവിഡ് വാക്‌സിന്റെ നികുതി ഒഴിവാക്കണമെന്ന ആവശ്യം; ജി എസ് ടി കൗൺസിൽ തീരുമാനം വെള്ളിയാഴ്ച

  കൊവിഡ് വാക്‌സിന്റെ നികുതി പൂർണമായും ഒഴിവാക്കണമെന്ന ആവശ്യത്തിൽ ജി എസ് ടി കൗൺസിൽ വെള്ളിയാഴ്ച തീരുമാനമെടുക്കും. കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ നികുതിയിലും ഇളവ് വരുത്തിയേക്കും. അഞ്ച് ശതമാനമാണ് കൊവിഡ് വാക്‌സിന് ഏർപ്പെടുത്തിയ നികുതി. ഇത് പൂർണമായും ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടിരുന്നു നികുതി നിരക്ക് 0.1 ശതമാനമായി കുറയ്ക്കണമെന്ന നിർദേശവും ധനകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. വെള്ളിയാഴ്ച ചേരുന്ന കൗൺസിൽ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. സ്വന്തമായി വാക്‌സിൻ വാങ്ങേണ്ടി വരുന്നത് സംസ്ഥാനങ്ങൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

Read More

ലക്ഷദ്വീപിലെ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിയമസഭ പ്രമേയം പാസാക്കണമെന്ന് യൂത്ത് കോൺഗ്രസ്

  ലക്ഷദ്വീപിലെ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരളാ നിയമസഭ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ ഷാഫി പറമ്പിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് അധിനിവേശം ലക്ഷദ്വീപിലെ സാധാരണ ജനങ്ങളുടെ ജീവിതത്തെയും നിലനിൽപ്പിനെയും തൊഴിൽ, യാത്രാ, ജനാധിപത്യപ്രക്രിയയിലെ പങ്കാളിത്തം, ഭക്ഷണരീതികൾ തുടങ്ങിയ നിത്യജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും യാതൊരു ജനാധിപത്യ മര്യദയും കാണിക്കാതെയാണ് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തലത്തിൽ സംഘ്പരിവാർ അജണ്ട നടപ്പാക്കുന്നത്. ഇതിനെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന പോരാട്ടത്തിന് മലയാളി സമൂഹത്തിന്റെ ഐക്യദാർഢ്യമെന്ന നിലക്ക്…

Read More

കേന്ദ്രസർക്കാരിന്റെ മാർഗനിർദേശങ്ങൾ അംഗീകരിക്കുമെന്ന് ഫേസ്ബുക്ക്

  കേന്ദ്രസർക്കാരിന്റെ ഐടി നയം അനുസരിച്ച് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ നടപ്പാക്കി വരികയാണെന്ന് ഫേസ്ബുക്ക്. നിർദേശങ്ങൾ നടപ്പാക്കാനുള്ള മൂന്ന് മാസത്തെ കാലയളവ് ഇന്ന് അവസാനിക്കാനിരിക്കെയാണ് ഫേസ്ബുക്കിന്റെ പ്രതികരണം മാർഗനിർദേശങ്ങൾ നടപ്പാക്കും. എന്നാൽ ചില പ്രശ്‌നങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. ഞങ്ങളുടെ പ്ലാറ്റ് ഫോമിൽ സ്വതന്ത്രമായി ഉപയോക്താക്കൾക്ക് അവരുടെ അഭിപ്രായം തുടർന്നും പ്രകടിപ്പിക്കാമെന്നും ഫേസ്ബുക്കിന്റെ വക്താവ് അറയിിച്ചു. 2021 ഫെബ്രുവരി 25നാണ് ഐടി മന്ത്രാലയം പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഇത് അംഗീകരിക്കാൻ മൂന്ന് മാസത്തെ സമയവും നൽകിയിരുന്നു. ഫേസ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റർ,…

Read More

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ ആശങ്കാജനകം: കേരള പ്രവാസി സംഘം

  കൽപറ്റ: രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ ആശങ്കാജനകമാണെന്ന് കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. തദ്ദേശീയരായ ജനങ്ങളുടെ പരമ്പരാഗത ജീവിതത്തെയും വിശ്വാസങ്ങളെയും അട്ടിമറിക്കുന്ന തരത്തിലുള്ള പരിഷ്കാരങ്ങളും നിയന്ത്രണങ്ങളുമാണ് പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പാടെ താളം തെറ്റിക്കുന്ന നടപടികളാണ് അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മദ്യം ഉപയോഗിക്കുന്നതിൽ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളും എടുത്തുകളയുകയുണ്ടായി. മത്സ്യത്തൊഴിലാളികള്‍ അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡുകള്‍…

Read More

വയനാട് ജില്ലയില്‍ 411 പേര്‍ക്ക് കൂടി കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.97

  വയനാട് ജില്ലയില്‍ ഇന്ന് (25.05.21) 411 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 572 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.97 ആണ്. 401 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 56379 ആയി. 49075 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6688 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5072 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂര്‍ 1212, പത്തനംതിട്ട 1076, ഇടുക്കി 802, കാസര്‍ഗോഡ് 602, വയനാട് 411 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

കോട്ടയം കടുത്തുരുത്തിയിൽ പോലീസ് ജീപ്പും ലോറിയും കൂട്ടിയിടിച്ചു; മൂന്ന് പോലീസുകാർക്ക് പരുക്ക്

  കോട്ടയം കടുത്തുരുത്തിയിൽ പോലീസ് ജീപ്പും ചരക്കുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പോലീസുകാർക്ക് പരുക്കേറ്റു. കുറുവിലങ്ങാട് സിഐയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത് സിഐ പി എസ് സാംസൺ, എസ് ഐ ടിആർ ദീപു, എഎസ്‌ഐ ഷിനോയ് തോമസ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More