കേന്ദ്രസർക്കാരിന്റെ മാർഗനിർദേശങ്ങൾ അംഗീകരിക്കുമെന്ന് ഫേസ്ബുക്ക്

 

കേന്ദ്രസർക്കാരിന്റെ ഐടി നയം അനുസരിച്ച് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ നടപ്പാക്കി വരികയാണെന്ന് ഫേസ്ബുക്ക്. നിർദേശങ്ങൾ നടപ്പാക്കാനുള്ള മൂന്ന് മാസത്തെ കാലയളവ് ഇന്ന് അവസാനിക്കാനിരിക്കെയാണ് ഫേസ്ബുക്കിന്റെ പ്രതികരണം

മാർഗനിർദേശങ്ങൾ നടപ്പാക്കും. എന്നാൽ ചില പ്രശ്‌നങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. ഞങ്ങളുടെ പ്ലാറ്റ് ഫോമിൽ സ്വതന്ത്രമായി ഉപയോക്താക്കൾക്ക് അവരുടെ അഭിപ്രായം തുടർന്നും പ്രകടിപ്പിക്കാമെന്നും ഫേസ്ബുക്കിന്റെ വക്താവ് അറയിിച്ചു.

2021 ഫെബ്രുവരി 25നാണ് ഐടി മന്ത്രാലയം പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഇത് അംഗീകരിക്കാൻ മൂന്ന് മാസത്തെ സമയവും നൽകിയിരുന്നു. ഫേസ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഇതുവരെ നിർദേശങ്ങൾ നടപ്പാക്കിയിട്ടില്ല. എന്ത് നടപടിയാണ് കേന്ദ്രസർക്കാർ ഇതിനെതിരെ സ്വീകരിക്കുകയെന്ന ആകാംക്ഷയിലാണ് സൈബർ ലോകം.