Headlines

Webdesk

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു 2021 ജൂൺ 14: ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. 2021 ജൂൺ 15: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. 2021ജൂൺ 16 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. എന്നീ ജില്ലകളിൽ അതി ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് (Orange) അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെയുള്ള…

Read More

രാജ്യദ്രോഹ കുറ്റം: ഐഷ സുൽത്താന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

ചാനൽ ചർച്ചക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ ബയോ വെപ്പൺ ആണെന്ന പരാമാർശത്തിൽ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ സിനിമാ പ്രവർത്തകയും ആക്ടിവിസ്റ്റുമായ ഐഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു. ഐഷ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ചാനൽ ചർച്ചക്കിടെയുണ്ടായ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ് പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയതെന്നും ഇത് നിലനിൽക്കില്ലെന്നും ഹർജിയിൽ പറയുന്നു. ടിവി ചർച്ചയിൽ നടത്തിയ പരാമർശങ്ങൾ ബോധപൂർവമായിരുന്നില്ല. വിവാദമായതിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ മാപ്പ് പറഞ്ഞിട്ടുണ്ട്. കവരത്തിയിലെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഐഷ പറയുന്നു ഹർജി നാളെ…

Read More

മദ്യ മാഫിയക്കെതിരെ വാർത്ത നൽകിയ മാധ്യമപ്രവർത്തകൻ ദുരൂഹ സാഹചര്യത്തിൽ വാഹനാപകടത്തിൽ മരിച്ചു

  ഉത്തർപ്രദേശിൽ മദ്യമാഫിയക്കെതിരെ വാർത്ത നൽകിയ മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു. പ്രതാപ് നഗറിലാണ് സംഭവം. 42കാരനായ സുലഭ് ശ്രീവാസ്തവയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മദ്യമാഫിയ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും തനിക്ക് സുരക്ഷ നൽകണമെന്നും സുലഭ് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് അപകടം നടന്നത്. ദിവസങ്ങൾക്ക് മുമ്പാണ് ജില്ലയിലെ മദ്യ മാഫിയ സംഘത്തെ കുറിച്ച് ഇദ്ദേഹം വാർത്ത ചെയ്തത്. സംഭവത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി യുപി സർക്കാരിനെതിരെ രംഗത്തുവന്നു. സർക്കാർ നിശബ്ദത പാലിക്കുകയാണെന്നും യുപിയിൽ ജംഗിൾ രാജാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

Read More

ദേശീയ ചലചിത്ര അവാർഡ് ജേതാവ് കൂടിയായ സഞ്ചാരി വിജയ് വാഹനാപകടത്തിൽ മരിച്ചു

  വാഹനാപാകടത്തിൽ ഗുരുതരമായി പരുക്കേറ്റ കന്നഡ നടൻ സഞ്ചാരി വിജയ് മരിച്ചു. 38 വയസ്സായിരുന്നു. ബംഗാളൂരു ജെപി നഗറിൽ വെച്ച് ശനിയാഴ്ച നടന്ന വാഹനാപാകടത്തിലാണ് ദേശീയ അവാർഡ് ജേതാവ് കൂടിയായ സഞ്ചാരി വിജയ്ക്ക് പരുക്കേറ്റത്. വിജയും സുഹൃത്ത് നവീനും സഞ്ചരിച്ച ബൈക്ക് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. സഞ്ചാരി വിജയുടെ തലയ്ക്കാണ് പരുക്കേറ്റിരുന്നത്. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനാൽ ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താരത്തിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. നാനു അനവല്ല അവളു എന്ന ചിത്രത്തിലെ…

Read More

ചരമം: ഉമ്മത്തകുട്ടി

ചരമം ഉമ്മത്തകുട്ടി മീനങ്ങാടി: മീനങ്ങാടി ചെണ്ണാളി പാലാമ്പടിയൻ പരേതനായ മായിൻ്റെ ഉമ്മത്തകുട്ടി (90) നിര്യാതയായി. സംസ്കാരം നടത്തി. . മക്കളില്ല.    

Read More

കടിച്ച മൂര്‍ഖനെ കയ്യിലേന്തി യുവാവ് ആശുപത്രിയില്‍

  തന്നെ കടിച്ച മൂര്‍ഖനെ കയ്യിലേന്തി യുവാവ് ആശുപത്രിയിലെത്തി. ഈ കാഴ്ച കണ്ട് ആശുപത്രി ജീവനക്കാര്‍ ഞെട്ടി. കര്‍ണാടകയിലെ ബെല്ലാരിയിലെ കാംപ്ലി താലൂക്കിലാണ് സംഭവം. കഡപ്പ എന്ന 30കാരനാണ് തന്നെ കടിച്ച പാമ്പുമായി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയത്. വയലില്‍ പണിയെടുക്കുകയായിരുന്നു കഡപ്പ. ഇതിനിടെയാണ് മൂര്‍ഖന്‍ കടിച്ചത്. ഉടന്‍ തന്നെ ഒരു ബന്ധു കടപ്പയെ മോട്ടോര്‍ സൈക്കിളില്‍ ആശുപത്രിയിലെത്തിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് തന്നെ ആന്‍റിവെനം നല്‍കി. മൂര്‍ഖനെ കൊല്ലാതെ വിടാന്‍ ഗ്രാമീണര്‍ കഡപ്പയോട് പറഞ്ഞു. തുടര്‍ന്ന് പാമ്പിനെ…

Read More

ജീവകാരുണ്യ രംഗത്ത് നിറ സാന്നിധ്യമായി കെ.എം. ഷിനോജ്;രക്തദാനം ജീവിത വൃതമാക്കിയ ഈ യുവാവ് ഇതുവരെ രക്തം നൽകിയത് 41 തവണ

  മാനന്തവാടി:ലോക രക്തദാന ദിനമായ ഇന്ന് രക്തദാനത്തിനും ആതുര ശുശ്രൂഷക്കുമായി ജീവിതം ഉഴിഞ്ഞ് വച്ച മാധ്യമ പ്രവർത്തകൻ വേറിട്ട വ്യക്തിത്വത്തിന് ഉടമയാകുന്നു. രക്തദാനം ജീവദാനം എന്ന സന്ദേശം സ്വന്തം ജീവിതത്തിൽ പകർത്തി മാതൃകയാകുകയാണ് മാനന്തവാടി പഴശ്ശി നഗർ സ്വദേശി കെ.എം. ഷിനോജ് എന്ന യുവാവ്. കോവിഡ് കാലത്ത് മാത്രം 4 വട്ടമാണ് രക്തം ദാനം നൽകിയത്. ഇതിനകം 41 തവണയാണ് രക്തദാനം നടത്തിയത്. മാനന്തവാടി ഗവ കോളജിലെ പിഡിസി പഠന കാലത്താണ് രക്തദാനത്തിലേക്ക് തിരിഞ്ഞത്. അന്ന് കോളജിലെ…

Read More

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ സഭാ കോടതി തള്ളി

  സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി. സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര സമര്‍പ്പിച്ച അപ്പീലാണ് വത്തിക്കാന്‍ നിരസിച്ചത്. സൂസി കളപ്പുരയെ സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാന്‍ ശരിവെച്ചു. എന്നാൽ നേരത്തെ ലൂസി കളപ്പുരയെ വത്തിക്കാന്‍ സന്യാസി സമൂഹത്തില്‍ പുറത്താക്കിയിരുന്നു. ഇതിനെതിരെയാണ് വത്തിക്കാനിലെ സഭാ കോടതിയില്‍ സിസ്റ്റര്‍ ലൂസി അപ്പീല്‍ നല്‍കിയത്. ഇതും ഇപ്പോള്‍ തള്ളിയിരിക്കുകയാണ്. സഭയുടെ ചട്ടങ്ങളും കനാനോയിക നിയമങ്ങളും ലംഘിച്ചുവെന്നതാണ് സിസ്റ്റര്‍ ലൂസിക്കെതിരായ കുറ്റം. തന്റെ ഭാഗം…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 3921 മരണം; 70,421 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

  ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്. 24 മണിക്കൂറിനിടെ 70,421 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,95,10,410 ആയി. രോഗമുക്തി നിരക്കിലും വൻ വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,501 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 2,81,62,947 പേർ ഇതുവരെ രോഗമുക്തി നേടി. കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുവരുന്ന സാഹചര്യത്തിൽ നിരവധി സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് ഗുരുതരമായി ബാധിച്ച…

Read More

ഡെല്‍റ്റ വകഭേദത്തിന് പിന്നാലെ ആശങ്കയായി ഡെല്‍റ്റ പ്ലസ്: കൂടുതല്‍ അപകടകാരി

ന്യൂ ഡല്‍ഹി: കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം. ‘ഡെല്‍റ്റ പ്ലസ്’ എന്ന പേരുള്ള പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തി. നിലവിൽ കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന മോണോ ക്ലോണല്‍ ആന്റി ബോഡി മിശ്രിതം ഡെല്‍റ്റ പ്ലസിനെതിരെ ഫലപ്രദമാകില്ലെന്നും ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതൽ അപകടകരമാണെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. ജൂണ്‍ ആറ് വരെ ഏഴ് പേരിലാണ് ജനിതകമാറ്റം വന്ന വൈറസ് കണ്ടെത്തിയത്. അതിവേഗത്തിലാണ് വൈറസിന്റെ വ്യാപനമെന്ന് യു.കെ സര്‍ക്കാരിന് കീഴിലുള്ള പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് എന്ന സ്ഥാപനം നടത്തിയ…

Read More