Headlines

Webdesk

45 വയസ്സ് മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്‌സിനേഷൻ നാളെ മുതൽ ആരംഭിക്കും

രാജ്യത്ത് 45 വയസ്സ് കഴിഞ്ഞവർക്കുള്ള വാക്‌സിനേഷൻ നാളെ ആരംഭിക്കും. കേരളത്തിൽ ഒരു ദിവസം രണ്ടര ലക്ഷം പേർക്ക് വീതം വാക്‌സിൻ നൽകും. ഇതിനായി അധിക കേന്ദ്രങ്ങൾ തുറന്നു. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ വാക്‌സിനേഷൻ സൗകര്യമുണ്ടാകും 45 വയസ്സിന് മുകളിലുള്ള മറ്റ് രോഗങ്ങളില്ലാത്തവർക്കും മുൻകൂർ രജിസ്‌ട്രേഷനില്ലാതെ സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിൻ സ്വീകരിക്കാം. ആധാർ കാർഡ് നിർബന്ധമാണ്. 20 കോടി ആളുകൾക്ക് വാക്‌സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. കൊവിഡ് പരിശോധനകൾ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് കേസുകൾ അനിയന്ത്രിതമായി…

Read More

പ്രിയങ്ക ഗാന്ധി ഇന്ന് തൃശ്ശൂരിൽ; വടക്കാഞ്ചേരിയിൽ ഉച്ച കഴിഞ്ഞ് റോഡ് ഷോ

പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഇന്ന് തൃശ്ശൂർ ജില്ലയിൽ. രാവിലെ പത്ത് മണിക്ക് ചാലക്കുടിയിലാണ് ആദ്യപരിപാടി. ഇരിങ്ങാലക്കുട, ചാവക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിലും പൊതുയോഗങ്ങളിൽ സംസാരിക്കും. ഉച്ചയ്ക്ക് ശേഷം വടക്കാഞ്ചേരിയിൽ നിന്ന് തൃശ്ശൂർ വരെ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയും നടക്കും. മൂന്ന് ജില്ലകളിലൂടെയുള്ള പ്രിയങ്കയുടെ പ്രചാരണം വിലയ ആവേശം യുഡിഎഫ് ക്യാമ്പിലുണ്ടാക്കിയിട്ടുണ്ട്. കായംകുളത്തെ സ്ഥാനാർഥി അരിത ബാബുവിന്റെ വീട്ടിലും പ്രിയങ്ക ചെന്നിരുന്നു

Read More

ഇരട്ടവോട്ട് മരവിപ്പിക്കണമെന്ന ചെന്നിത്തലയുടെ ഹർജിയിൽ നിർണായക വിധി ഇന്ന്

ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. സംസ്ഥാനത്ത് നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകളുണ്ടെന്നും ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം. അതേസമയം 38,586 ഇരട്ടവോട്ടുകൾ മാത്രമാണ് കണ്ടെത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇനി പട്ടികയിൽ മാറ്റം വരുത്താനാകില്ലെന്നും കള്ളവോട്ട് ചെയ്യാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനാകുമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്

Read More

‘വണ്‍’ ചിത്രത്തിന്റെ വ്യാജ പ്രിന്റ് പ്രചാരണം; തമിഴ് റോക്കേഴ്‌സ് അടക്കം ബാന്‍ ചെയ്ത് അണിയറപ്രവര്‍ത്തകര്‍

മമ്മൂട്ടി ചിത്രം വണ്ണിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ബാന്‍ ചെയ്ത് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. തമിഴ് റോക്കേഴ്‌സ് എന്ന ടെലിഗ്രാം ചാനല്‍ ഉള്‍പ്പടെ പലതും മുഴുവനായും ബാന്‍ ചെയ്‌തെന്ന് പോസ്റ്റില്‍ പറയുന്നു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചാനലുകളുടെ അഡ്മിന്‍ വിവരങ്ങളും പ്രൊഫൈലും പങ്കുവച്ചുള്ള പോസ്റ്റാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അണിയറപ്രവര്‍ത്തകരുടെ പോസ്റ്റ്: വണ്ണിന്റെ വ്യാജ പ്രിന്റ് വ്യാപകമായി പ്രചരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും അനധികൃതമായ വെബ്സൈറ്റുകളിലും ചിത്രത്തിന്റെ വ്യാജ പ്രിന്റ്…

Read More

മൈദ കയറ്റിയ മിനിലോറി തലകീഴായി മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മാള: മൈദ കയറ്റി വന്ന മിനിലോറി തലകീഴായി മറിഞ്ഞ് അപകടം. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മാള ആളൂര്‍ റോഡില്‍ കൊമ്പൊടിഞ്ഞാമാക്കലിലാണ് അപകടം. മൈദാ മാവ് കയറ്റിവന്ന വാഹനമാണ് റോഡില്‍ മറിഞ്ഞത്. ടയര്‍ പൊട്ടിയതാണ് അപകടത്തിന് കാരണമെന്നറിയുന്നു. ചാക്കുകള്‍ മറ്റൊരു വാഹനത്തില്‍ കയറ്റി ലോറി നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. അതേസമയം, ചാക്ക് മാറ്റുന്നതിന് ഡ്രൈവറുമായി കൂലിയെ ചൊല്ലി താമസമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.

Read More

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശസ്ത്രക്രിയ വിജയകരം

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബൈപാസ് സർജറിക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. ഡൽഹി എയിംസിൽ ആയിരുന്നു ശസ്ത്രക്രിയ. വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. മാർച്ച് 27നാണ് രാഷ്ട്രപതിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്ത്യൻ ആർമി ആർ & ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് എയിംസിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബൈപ്പാസ് സർജറി വേണമെന്ന് ഡോക്ടർമാരുടെ വിദഗ്ധ സംഘം അറിയിക്കുന്നത്.

Read More

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശസ്ത്രക്രിയ വിജയകരം

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബൈപാസ് സർജറിക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. ഡൽഹി എയിംസിൽ ആയിരുന്നു ശസ്ത്രക്രിയ. വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. മാർച്ച് 27നാണ് രാഷ്ട്രപതിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്ത്യൻ ആർമി ആർ & ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് എയിംസിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബൈപ്പാസ് സർജറി വേണമെന്ന് ഡോക്ടർമാരുടെ വിദഗ്ധ സംഘം അറിയിക്കുന്നത്.

Read More

ഇരട്ട വോട്ടുകൾ 38,586 എണ്ണം മാത്രം; പട്ടികയിൽ പേര് പ്രത്യേകം രേഖപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ 38,586 പേർക്ക് ഇരട്ടവോട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ. പട്ടികയിൽ ഇവരുടെ പേര് പ്രത്യേകം അടയാളപ്പെടുത്തും. ഇരട്ടവോട്ടുള്ള വ്യക്തിയെ കയ്യിലെ മഷി ഉണങ്ങിയതിനു ശേഷം മാത്രമേ ബൂത്തിന് പുറത്തിറങ്ങാൻ സമ്മതിക്കുകയുള്ളൂ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വിശദീകരണം നൽകിയത്. ഹർജിയിൽ നാളെ കോടതി വിധി പറയും. അതേസമയം ഇരട്ടവോട്ടുകൾ തടയുന്നതിന് പ്രതിപക്ഷ നേതാവ് നാല് നിർദേശങ്ങൾ ഹൈക്കോടതിയ്ക്ക് കൈമാറി.   ഒന്നിലധികം വോട്ടുള്ളവർ ഏത് ബൂത്തിൽ…

Read More

കോവിഡ് ചട്ടക്കൂട് തുണച്ചു; കോഹ്‌ലിയും രോഹിത്തും വീണ്ടും ഭയ്യാ ഭയ്യാ

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും തമ്മിലുള്ള അസ്വാരസ്യം നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്. ഇത് ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വരെ വഴിവെച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള പ്രശ്‌നം എന്ത് എന്നതില്‍ വ്യക്തതയില്ലെങ്കിലും ഇരുവരും തമ്മില്‍ അത്ര സുഖത്തിലല്ലെന്ന് താരങ്ങളുടെ സമീപനങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. എന്നാലിപ്പോഴിതാ ഇരുവര്‍ക്കും ഇടയിലെ മഞ്ഞ് ഉരുകി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കോവിഡ് സാഹചര്യത്തിലെ നീണ്ട നാളായുള്ള ക്വാറന്റൈനും ഐസലേഷനും പരിശീലകന്‍ രവി ശാസ്ത്രിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളും ഇരുവരെയും തിരിച്ച്…

Read More

കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിതയുടെ വീട്ടില്‍ അപ്രതീക്ഷിത അതിഥിയായി പ്രിയങ്ക

കായംകുളം: റോഡ് ഷോയ്ക്കിടെ കറവക്കാരിയായ സ്ഥാനാര്‍ഥിയുടെ വീട് കാണാന്‍ പ്രിയങ്കയെത്തി. രണ്ടുദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ പ്രിയങ്ക ഗാന്ധിയുടെ ആദ്യപരിപാടി തന്നെ ജനഹൃദയം കീഴടക്കിക്കൊണ്ടുള്ളതായിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് കായംകുളത്ത് ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയ പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അരിതാ ബാബുവിനൊപ്പം ചേപ്പാട് മുതല്‍ മണ്ഡല അതിര്‍ത്തിയായ ഓച്ചിറ വരെ റോഡ് ഷോ നടത്തി. പ്രിയങ്കയെ നേരില്‍ കാണാന്‍ ദേശീയപാതയുടെ വശങ്ങളില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വന്‍ ജനാവലി തന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണങ്ങള്‍ ഏറെയുണ്ടായിരുന്നെങ്കിലും…

Read More