Headlines

Webdesk

കണ്ണൂർ കണിച്ചാറിൽ ഒരു വയസ്സുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂര മർദനം; തലയ്ക്കും കൈക്കും പരുക്ക്

  കണ്ണൂർ കണിച്ചാറിൽ ഒരു വയസ്സുള്ള പെൺകുട്ടിക്ക് രണ്ടാനച്ഛന്റെ ക്രൂരമർദനം. തലയ്ക്കും കൈക്കും പരുക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി വീട്ടിൽ മൂത്രമൊഴിക്കുന്നുവെന്ന് പറഞ്ഞായിരുന്നു മർദനം സംഭവത്തിൽ കുഞ്ഞിന്റെ രണ്ടാനച്ഛൻ രതീഷിനും അമ്മ രമ്യക്കുമെതിരെ പോലീസ് കേസെടുത്തു. കുട്ടിക്ക് പാല് കൊടുക്കാൻ പോലും രതീഷ് സമ്മതിക്കില്ലായിരുന്നുവെന്ന് രമ്യയുടെ അമ്മ പറഞ്ഞു. രമ്യയുടെ രണ്ടാം വിവാഹം കഴിഞ്ഞിട്ട് ഒരു മാസമേ ആയിട്ടുള്ളു.

Read More

ഐ എസിൽ ചേർന്നവരെ തിരികെ എത്തിക്കില്ല; സുരക്ഷാ ഭീഷണിയുണ്ടെന്ന് കേന്ദ്രം

  ഐ എസിൽ ചേർന്ന് തീവ്രവാദത്തിന് പോയ മലയാളികളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ. ചാവേറാക്രമണത്തിന് സ്ത്രീകൾക്ക് അടക്കം പരിശീലനം നൽകിയതിന് തെളിവുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു. വിഷയം കോടതിയിൽ എത്തുകയാണെങ്കിൽ നിയമപരമായി നേരിടുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു സോണിയ, മെറിൻ, നിമിഷ, റഫീല എന്നീ മലയാളി തീവ്രവാദികൾ നിലവിൽ അഫ്ഗാനിസ്ഥാനിലെ ജയിലിലാണ്. അന്താരാഷ്ട്ര മതമൗലികവാദ ശക്തികളുമായി യോജിച്ച് പ്രവർത്തിച്ച ഇവരെ തിരികെ കൊണ്ടുവരുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കേന്ദ്രസർക്കാർ കരുതുന്നു. നാല് പേരുടെയും…

Read More

അമേരിക്കയിൽ മലയാളി എൻജിനീയറും മകനും കടലിൽ മുങ്ങിമരിച്ചു

  അമേരിക്കയിൽ മലയാളി എൻജിനീയറും മൂന്ന് വയസുകാരനായ മകനും കടലിൽ മുങ്ങിമരിച്ചു. ചീരഞ്ചിറ പുരയ്ക്കൽ ജാനേഷ് (37), മകൻ ഡാനിയൽ (3) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. അപ്പോളോ ബീച്ചിലാണ് അപകടമുണ്ടായത്. ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ച മറ്റൊരാളും അപകടത്തിൽപെട്ടതായും സൂചനയുണ്ട്. ഐടി എഞ്ചിനീയറായ ജാനേഷ് കുടുംബസമേതം ഫ്ളോറിഡയിലെ ടാംപയിലാണ് താമസം. ഭാര്യ അനീറ്റ സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് സൂപ്രണ്ടാണ്. 8 മാസം പ്രായമുള്ള ഒരു മകൻ കൂടിയുണ്ട്.

Read More

മുട്ടിൽ മരം മുറി കേസ്: ക്രൈംബ്രാഞ്ച് സംഘത്തെ ഐജി സ്പർജൻ കുമാർ നയിക്കും

മുട്ടിൽ മരം മുറി കേസ് അന്വേഷണത്തിനായുള്ള ഉന്നതതല സംഘത്തിലെ ക്രൈംബ്രാഞ്ച് അംഗങ്ങളെ തീരുമാനിച്ചു. ഐജി സ്പർജൻ കുമാറിനാണ് മേൽനോട്ട ചുമതല. തൃശ്ശൂർ, മലപ്പുറം, കോട്ടയം എസ് പിമാർക്കും ചുമതലയുണ്ട്. മരം മുറിക്കൽ കേസിലെ ഗൂഢാലോചനയാണ് ക്രൈംബ്രാഞ്ച് സംഘം പ്രധാനമായും പരിശോധിക്കുന്നത്. ക്രൈംബ്രാഞ്ച്, വിജിലൻസ്, വനംവകുപ്പ് എന്നീ വകുപ്പുകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരടങ്ങിയ ഉന്നതതല സംഘത്തിനാണ് കേസിന്റെ അന്വേഷണം. സമിതിയുടെ തലവനായി ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിനെ നിയമിച്ചിരുന്നു. അതേസമയം ഉന്നതതല സംഘത്തിലെ വിജിലൻസ് ഉദ്യോഗസ്ഥർ ആരൊക്കെയാണെന്നതിൽ നാളെ തീരുമാനമുണ്ടാകും.

Read More

ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്തെ വസതി ഒഴിവാക്കുന്നു; അവസാനിപ്പിക്കുന്നത് 50 വര്‍ഷത്തെ തലസ്ഥാന വാസം

തിരുവനന്തപുരം: 50 വര്‍ഷത്തെ തലസ്ഥാന വാസം അവസാനിപ്പിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലേക്ക്. പുതുപ്പള്ളിയില്‍ പുതിയ വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് തീരുമാനം. മകന്‍ ചാണ്ടി ഉമ്മനെ മണ്ഡലത്തില്‍ സജീവമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഉമ്മന്‍ ചാണ്ടി തിരുവനന്തപുരം വിട്ടെത്തുന്നതെന്നാണ് സൂചന. സാധാരണ ഞായറഴ്ചകളില്‍ മാത്രമായിരുന്നു ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലെത്തിയിരുന്നത്. 50 വര്‍ഷമായി പുതുപ്പള്ളി എംഎല്‍എയാണെങ്കിലും ഇദ്ദേഹത്തിന് പുതുപ്പള്ളിയില്‍ വീടോ ഓഫിസോ ഇല്ല. പുതുപ്പള്ളിയിലെത്തുമ്പോള്‍ തറവാട്ടിലായിരുന്നു താമസം. പുതുപ്പള്ളി ബസ് സ്റ്റാന്റിന് സമീപത്താണ് ഉമ്മന്‍ചാണ്ടിയുടെ…

Read More

പ്രഫുൽ ഖോഡ പട്ടേൽ നാളെ ലക്ഷദ്വീപിലെത്തും; കരിദിനം ആചരിക്കുമെന്ന് ദ്വീപ് വാസികൾ

അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നാളെ ലക്ഷദ്വീപിലെത്തും. പട്ടേലിന്റെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ദ്വീപുവാസികൾ നാളെ കരിദിനം ആചരിക്കും. അഡ്മിനിസ്‌ട്രേറ്ററുടെ പരിപാടികൾ ബഹിഷ്‌കരിക്കാനും സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്തു കറുത്ത മാസ്‌കുകൾ ധരിച്ചും വീടുകളിൽ കരിങ്കൊടി ഉയർത്തിയും പ്ലക്കാർഡുകൾ സ്ഥാപിച്ചുമാണ് കരിദിനം ആചരിക്കുക. പൊതുവിടങ്ങളിലെ പ്രതിഷേധങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ചതിന് ശേഷം ആദ്യമായാണ് പ്രഫുൽ ഖോഡ പട്ടേൽ നാളെ ദ്വീപിലെത്തുന്നത്. ഈ മാസം 20 വരെ പട്ടേൽ ദ്വീപിലുണ്ടാകും.

Read More

24 മണിക്കൂറിനിടെ 80,834 പേർക്ക് കൂടി കൊവിഡ്; 3303 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ രണ്ടിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. 3303 പേർ 24 മണിക്കൂറിനിടെ മരിക്കുകയും ചെയ്തു 1,32,062 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 2,94,39,999 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,70,384 പേർ ഇതിനോടകം മരിച്ചു. നിലവിൽ 10,26,159 പേരാണ് ചികിത്സയിൽ കഴിയുന്നത്.

Read More

സംസ്ഥാനത്ത് ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക് കുറയുന്നു: ബുധനാഴ്ചക്ക് ശേഷം ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക് കുറയുന്നതായി ആരോഗ്യ വകുപ്പ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ ബുധനാഴ്ചയ്ക്ക് ശേഷം ലോക്ക് ടൗണിൽ വലിയ ഇളവുകള്‍ നല്‍കാന്‍ സാധ്യതയുണ്ട്. ഇന്നലെ ടിപിആര്‍ 12 ല്‍ എത്തിയിരുന്നു. നിലവില്‍ ജൂണ്‍ 16 വരെയാണ് കേരളത്തില്‍ ലോക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തിനും താഴെ വന്നാല്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കാം എന്നാണ് ആരോ​ഗ്യവിദ​ഗ്ദ്ധരുടെ നിലപാട്. എന്നാൽ ഇന്നും സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം തുടരും. ഇന്നലെയും…

Read More

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

  സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചു. തിരുവനന്തപുരം സ്വദേശി അശ്വതി(31), കോട്ടയം സ്വദേശി ഷിൻസി(28) എന്നിവരുടെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. മെയ് 30ന് നജ്‌റാനിലുണ്ടായ വാഹനാപാകടത്തിലാണ് ഇരുവരും മരിച്ചത്. നജ്‌റാൽ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരായിരുന്നു.  

Read More

യുഎസില്‍ ഫൈസര്‍, മോഡേണ കോവിഡ് 19 വാക്‌സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ചവരില്‍ ഹൃദയമെരിച്ചില്‍

  യുഎസില്‍ ഫൈസര്‍, മോഡേണ കോവിഡ് 19 വാക്‌സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ചവരില്‍ ഹൃദയമെരിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സിഡിസി) രംഗത്തെത്തി. പ്രസ്തുത വാക്‌സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ച കൗമാരക്കാരായ ആണ്‍കുട്ടികളിലും യുവജനങ്ങളിലും മേല്‍പ്പറഞ്ഞ ശാരീരിക അസ്വസ്ഥതയുണ്ടായതിനെക്കുറിച്ചായിരിക്കും വിശദമായ അന്വേഷണം നടത്തുന്നത്. വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണോ ഇവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടായിരിക്കുന്നതെന്നത് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇത്തരം സംഭവങ്ങള്‍ അപൂര്‍വമായാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കിലും അന്വേഷണം നടത്തുമെന്നാണ് സിഡിസി സ്ഥിരീകരിച്ചിരിക്കുന്നത്….

Read More