Headlines

Webdesk

ഇരട്ട ഗോളുകളുമായി ലുക്കാക്കു; റഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ബെൽജിയം

  യൂറോ കപ്പ് ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ റഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം. സൂപ്പർ താരം റൊമേലു ലുക്കാക്കുവിന്റെ ഇരട്ട ഗോളുകളുടെ മികവിലാണ് ബെൽജിയം റഷ്യയെ തകർത്തത്. തോമസ് മ്യൂനിയറാണ് മറ്റൊരു ഗോൾ സ്വന്തമാക്കിയത് മത്സരം തുടങ്ങി പത്താം മിനിറ്റിൽ തന്നെ ലുക്കാക്കു റഷ്യൻ വല കുലുക്കി. ഗോൾ വീണതോടെ റഷ്യ പ്രതിരോധത്തിൽ നിന്നും ആക്രമണത്തിലേക്ക് തിരിഞ്ഞു. എന്നാൽ ബെൽജിയത്തിന്റെ മുന്നേറ്റ നിര നിരന്തരമായി റഷ്യൻ ബോക്‌സിൽ ഭീതി…

Read More

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്; 15,16 തീയതികളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് പതിനാറാം തീയതി വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായി വിവിധ ജില്ലകളിൽ കനത്ത മഴ ലഭിക്കും. 15ന് ഇടുക്കി, കണ്ണൂർ കോഴിക്കോട് ജില്ലകളിലും 16ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് വയനാടും പാലക്കാടും ഒഴികെ 12 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ 16ാം തീയതി വരെ കേരളാ തീരത്ത് മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.

Read More

യൂറോ കപ്പ് മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെൻമാർക്ക് താരം എറിക്‌സണിന്റെ നില മെച്ചപ്പെട്ടതായി റിപ്പോർട്ട്

യൂറോ കപ്പിൽ ഡെൻമാർക്ക്-ഫിൻലാൻഡ് മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സണിന്റെ നില മെച്ചപ്പെട്ടതായി മെഡിക്കൽ റിപ്പോർട്ട്. താരത്തിന്റെ നില മെച്ചപ്പെടുന്നതായി യുവേഫയും അറിയിച്ചു. കോപൻഹേഗനിൽ നടന്ന മത്സരത്തിന്റെ 42ാം മിനിറ്റിലാണ് താരം കുഴഞ്ഞുവീണത്. ഇതോടെ മത്സരം നിർത്തിവെക്കുകയും മെഡിക്കൽ സംഘം ഗ്രൗണ്ടിൽ വെച്ചു തന്നെ താരത്തെ പരിചരിക്കുകയുമായിരുന്നു. തുടർന്ന് എറിക്‌സണെ ആശുപത്രിയിലേക്ക് മാറ്റി. എറിക്‌സണെ പുറത്തേക്ക് കൊണ്ടുപോയതിന് പിന്നാലെ യുവേഫ മത്സരം റദ്ദാക്കുകയായിരുന്നു. എറിക്‌സൺ സുഖം പ്രാപിക്കട്ടെയെന്ന് ഫുട്‌ബോൾ ലോകം ഒന്നാകെ ആശംസിക്കുകയാണ്.

Read More

സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ്ണ ലോക്ഡൗൺ; ചട്ടലംഘനത്തിന് ഇന്നലെ മാത്രം അറസ്റ്റിലായത് രണ്ടായിരം പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സമ്പൂർണ്ണ ലോക്ഡൗൺ തുടരും. ഹോട്ടലുകളിൽ നിന്ന് പാർസൽ വാങ്ങാൻ ഇന്നും അനുമതിയില്ല. ഓൺലൈൻ ഓർഡർ മാത്രമേ അനുവദിക്കൂ. ഇന്നലെ മാത്രം ചട്ടലംഘനത്തിന് സംസ്ഥാനത്ത് 2000 പേർ അറസ്റ്റിലായി. 5000 പേർക്കെതിരെ കേസെടുത്തു. 3500 വാഹനങ്ങൾ പിടിച്ചെടുത്തു. ടെസ്റ്റ് പോസിറ്റിവിറ്റി പതിനാലിലും താഴെയെത്തിയ സാഹചര്യത്തിൽ ബുധനാഴ്ചയ്ക്ക് ശേഷം ലോക് ഡൗണിൽ വലിയ ഇളവുകൾക്ക് സാധ്യതയുണ്ട്. സാമൂഹിക അകലം പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ തടസമില്ല. എന്നാൽ ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണമെന്നുണ്ട്. പഴം, പച്ചക്കറി,…

Read More

ചൈനയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വാതകം ചോര്‍ന്നു; നിരവധി മരണം

ബീജിംഗ്: ചൈനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വാതക ചോര്‍ച്ച. വിഷവാതകം ശ്വസിച്ച് നിരവധിയാളുകള്‍ മരിച്ചു. ഇതുവരെ 8 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 3 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ദക്ഷിണ ചൈനയിലെ ഗുയ്‌സോയി പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന കെമിക്കല്‍ ഫാക്ടറിയിലാണ് വാതക ചോര്‍ച്ച ഉണ്ടായത്. മീഥൈല്‍ ഫോര്‍മേറ്റ് എന്ന വാതകം ചോര്‍ന്നാണ് ദുരന്തമുണ്ടായത്. കമ്പനിയില്‍ നിന്നും കൊണ്ടുപോകുന്നതിനായി വാഹനത്തിലേയ്ക്ക് മാറ്റുന്നതിനിടെ വാതകം ചോരുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വാതക ചോര്‍ച്ചയെ തുടര്‍ന്ന് നിരവധി പേര്‍ കമ്പനിക്ക് സമീപം ബോധരഹിതരായി വീണിരുന്നുവെന്നും…

Read More

അവധിക്കായി പോയ പ്രവാസികള്‍ക്ക് ആശ്വാസവാർത്ത; തവക്കല്‍ന ആപ്പ് ഇന്ത്യ അടക്കം 75 രാജ്യങ്ങളില്‍ ഉപയോഗിക്കാം

റിയാദ്: കൊവിഡ് പ്രതിരോധത്തിന്റെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സ്ഥിതിവിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ വേണ്ടി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നിലവില്‍ വന്ന ‘തവക്കല്‍ന’ മൊബൈല്‍ ആപ്പിന്റെ സേവനങ്ങള്‍ ഇനി മുതല്‍ ഇന്ത്യ ഉള്‍പ്പെടെ 75 വിദേശ രാജ്യങ്ങളിലും ലഭിക്കും. രാജ്യത്തിന് പുറത്തു പോയാലും ഇനി മുതല്‍ തവല്‍ക്കന ആപ്പിന്റെ സേവനങ്ങള്‍ ലഭ്യമാകുമെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സൗദിയില്‍ നിന്നും അവധിക്കായി വിവിധ രാജ്യങ്ങളിലേക്ക് പോയ പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണിത്. സൗദിയില്‍ നിന്നും വാക്‌സിന്‍ എടുത്തവരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ്…

Read More

സൗദിയില്‍ ചൂടു കൂടും; യു.എ.ഇയില്‍ രാത്രിയും കനത്ത ചൂട്

ദുബായ്/റിയാദ്: വേനല്‍ച്ചൂട് ശക്തമായ യു.എ.ഇയില്‍ പൊടിക്കാറ്റും. ഇന്ന് താപനില 46 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. സൗദി അറേബ്യയില്‍ വരും ദിവസങ്ങളില്‍ ചൂട് കടുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്നതിനാല്‍ രാത്രിയിലും ചൂടു കൂടുതലാണ്. തീരദേശ മേഖലകളിലും ഉള്‍പ്രദേശങ്ങളിലും പുലര്‍ച്ചെ മൂടല്‍മഞ്ഞിനു സാധ്യതയുണ്ടെന്നും യു.എ.ഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാനിലെ ഹജര്‍ മലനിരകളിലും സമീപമേഖലകളിലും ഇന്നലെ മഴ പെയ്തു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം നിറയുകയും മലനിരകളില്‍ നിന്നു നീരൊഴുക്ക് കൂടുകയും ചെയ്തു. കാറ്റ് ശക്തമാണ്. ഇന്നും…

Read More

നിർണായക പ്രഖ്യാപനവുമായി സ്റ്റാലിൻ; സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കും

ചെന്നൈ: സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കുമെന്ന നിർണായക പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ. താൽപര്യമുള്ള സ്ത്രീകൾക്ക് സർക്കാർ പരിശീലനം നൽകുമെന്ന് സ്റ്റാലിൻ മന്ത്രിസഭ അറിയിച്ചു. നിലവിൽ പൂജാരിമാരുടെ ഒഴിവുള്ള ക്ഷേത്രങ്ങളിൽ സ്ത്രീകളെ നിയമിക്കുമെന്നും ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും തമിഴ്നാട് ദേവസ്വം മന്ത്രി പി കെ ശേഖർ ബാബു അറിയിച്ചു. ‘എല്ലാ ഹൈന്ദവർക്കും പൂജാരിമാരാകാം എന്നതുകൊണ്ടു തന്നെ താല്പര്യമുള്ള സ്ത്രീകൾക്കും പൂജാരിമാരാകാം. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അം​ഗീകാരം ലഭിച്ചാലുടൻ സ്ത്രീ പൂജാരിമാർക്ക് പരിശീലനം നൽകിത്തുടങ്ങും. തുടർന്ന്,…

Read More

വിദ്യാർത്ഥികൾ ആവശ്യപ്പെട്ടാൽ ടി സി കൊടുക്കണം; വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി

തിരുവനന്തപുരം: വിദ്യാർത്ഥികൾ ആവശ്യപ്പെട്ടാൽ ടി.സി നിഷേധിക്കാന് പാടില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികളുടെ അവകാശങ്ങൾ വിദ്യാഭ്യാസ അവകാശനിയമം 2009-ൽ കൃത്യമായി വിവരിക്കുന്നുണ്ട്. അത് ഒരു കാരണവശാലും ലംഘിക്കാന് പാടില്ലെന്നും മന്ത്രി തന്റെ ഫേയ്‌സ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഫേയ്സ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ആവശ്യപ്പെട്ടാൽ ടി സി നിഷേധിക്കാൻ പാടില്ല. വിദ്യാർത്ഥികളുടെ അവകാശങ്ങൾ വിദ്യാഭ്യാസ അവകാശനിയമം 2009 ൽ കൃത്യമായി വിവരിക്കുന്നുണ്ട്. അത് ഒരു കാരണവശാലും ലംഘിക്കാൻ പാടില്ല. ഒന്നു മുതൽ എട്ടു വരെയുള്ള…

Read More

അര്‍ഹതപ്പെട്ട അവകാശങ്ങള്‍ മുസ്ലിം സമുദായത്തിന് വേഗത്തിൽ ലഭ്യമാക്കണം: ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഖലീല്‍ തങ്ങള്‍

  കോഴിക്കോട്: അര്‍ഹതപ്പെട്ട അവകാശങ്ങള്‍ മുസ്ലിം സമുദായത്തിന് വേഗത്തിൽ ലഭ്യമാക്കുന്നതിനായുള്ള നടപടികൾ എത്രയും വേഗം സർക്കാർ കൈക്കൊള്ളണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി. നാടിന്റെ പുരോഗതി സാധ്യമാകണമെങ്കില്‍ പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ഉന്നമനം കൂടിയേതീരൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ന്യൂനപക്ഷ ക്ഷേമപദ്ധതി; കോടതി വിധിയും വസ്തുതകളും’ എന്ന വിഷയത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി മീഡിയാ മിഷന്‍ യൂട്യൂബ് ചാനലില്‍ നടത്തിയ വെര്‍ച്വല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു…

Read More