Headlines

Webdesk

കൊവിഡ് വാക്‌സിനേഷൻ: കേരളത്തിന്റെ മാതൃക സ്വീകരിച്ചുകൂടേയെന്ന് കേന്ദ്രത്തോട് ബോംബെ ഹൈക്കോടതി

  കൊവിഡ് വാക്‌സിൻ വീടുകളിൽ എത്തിച്ച് നൽകുന്നതിന് തടസ്സമെന്താണെന്ന് കേന്ദ്ര സർക്കാരിനോട് ബോംബെ ഹൈക്കോടതി. കേരളവും ജമ്മു കാശ്മീരും ഇത് വിജയകരമായി നടപ്പാക്കുന്നുണ്ട്. പിന്നെ മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ തടസ്സമെന്താണെന്നും കോടതി ചോദിച്ചു. വാക്‌സിൻ വീടുകളിൽ എത്തിച്ച് നൽകേണ്ട കാര്യമില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ഇതിനെ ഹൈക്കോടതി വിമർശിക്കുകയും ചെയ്തു കിടപ്പുരോഗികൾക്കും 75 വയസ്സിന് മുകളിലുള്ളവർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും വീടുകളിൽ വാക്‌സിനെത്തിച്ച് നൽകണമെന്ന പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കേന്ദ്രത്തിന്റെ വാക്‌സിൻ നയത്തിൽ ഇത് എന്തുകൊണ്ട് സാധ്യമല്ലെന്ന്…

Read More

വയനാട് ജില്ലയില്‍ 266 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് 266 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 285 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.19 ആണ്. 256 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 60888 ആയി. 57279 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3123 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1824 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560, കാസര്‍ഗോഡ് 475, കണ്ണൂര്‍ 442, പത്തനംതിട്ട 441, ഇടുക്കി 312, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,734 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

മീനങ്ങാടി സി.സി കല്ലിടാം കുന്ന് ജനവാസ കേന്ദ്രത്തില്‍ കടുവയിറങ്ങി

മീനങ്ങാടി സി.സി കല്ലിടാം കുന്ന് എസ്.എന്‍.ഡി.പി റോഡിനോട് ചേര്‍ന്ന പ്രദേശത്താണ് കടുവ ഇറങ്ങിയത്. കഴിഞ്ഞ ദിവസം നിഹാരിക പ്രവീണ്‍ കുമാറിന്റെ വീടിനോട് ചേര്‍ന്ന കൃഷിയിടത്തിലാണ് കടുവ ഇറങ്ങിയതിന്റെ കാല്‍പ്പാടുകള്‍ കണ്ടത്. നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് ഒരാഴ്ച മുമ്പ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇരുളം ഫോറസ്റ്റ് ഓഫീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് പ്രദേശത്ത് നിരീക്ഷണം നടത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് കണ്ടത് കടുവയുടെ കാല്‍പ്പാടുകളാണെന്ന് സ്ഥിരീകരിച്ചിരുന്നു

Read More

കർഷകരെ മറയാക്കി മരങ്ങൾ മുറിച്ച് കടത്തിയതിൽ മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമെന്ന് പി ടി തോമസ്

മുട്ടിൽ മരം മുറിക്കൽ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടുത്തരവാദിത്വമുണ്ടെന്ന് കോൺഗ്രസ് നേതാവ് പി ടി തോമസ്. കർഷകരെ മറയാക്കി ഈട്ടിമരങ്ങൾ വെട്ടിക്കൊണ്ട് പോകുകയെന്നതായിരുന്നു മരം മുറി ഉത്തരവിലൂടെ ലക്ഷ്യമിട്ടത്. ചെളിക്കുണ്ടിൽ വീണുകിടക്കുന്ന മുഖ്യമന്ത്രി അവിടെ ചെളി വാരിയെറിയരുത് വനം റവന്യു ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനക്ക് ശേഷമാണ് മരം മുറിക്കുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥൻ തടസ്സം നിന്നാൽ കനത്ത ശിക്ഷയുണ്ടാകുമെന്ന ഭീഷണി ഉത്തരവിലുണ്ടായിരുന്നതിനാൽ ഇതാരും നോക്കിയില്ല. ഉത്തരവ് കർഷകരെ സഹായിക്കാനല്ലെന്ന് വ്യക്തമാണ്  

Read More

സാമ്പത്തിക പ്രതിസന്ധി: ചെലവ് ചുരുക്കാൻ നിർദേശം നൽകി കേന്ദ്ര ധനമന്ത്രാലയം

  സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കാൻ എല്ലാ മന്ത്രാലയങ്ങൾക്കും കേന്ദ്ര ധനമന്ത്രാലയം നിർദേശം നൽകി. ജീവനക്കാരുടെ ഓവർടൈം അലവൻസും പാരിതോഷികങ്ങളും വെട്ടിക്കുറയ്ക്കും. കോവിഡ് പ്രതിസന്ധിയിൽ ഇത് രണ്ടാം തവണയാണ് ചെലവ് ചുരുക്കൽ പ്രഖ്യാപിക്കുന്നത്. സാമ്പത്തിക വിനിയോഗത്തിൽ 20 ശതമാനത്തിന്റെയെങ്കിലും കുറവ് വരുത്താനാണ് ധനമന്ത്രാലയത്തിന്റെ നിർദ്ദേശം. അനാവശ്യ ചെലവുകൾ ഒഴിവാക്കണം. ഓഫീസുകൾ പുതുക്കലും പാടില്ല. അത്യാവശ്യമല്ലാത്ത പദ്ധതികൾക്കുള്ള ധനവിനിയോഗത്തിലും കുറവ് വരുത്തും.

Read More

ജമ്മു കാശ്മീരിൽ തീവ്രവാദി ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു

  ജമ്മു കാശ്മീരിലെ സോപോറിൽ തീവ്രവാദി ആക്രമണത്തിൽ രണ്ട് പോലീസുകാരും രണ്ട് നാട്ടുകാരുമടക്കം നാല് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മൂന്ന് പോലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തു. പോലീസിന്റെ പെട്രോളിംഗിനിടെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തീവ്രവാദികൾക്കായി മേഖലയിൽ പോലീസ് തെരച്ചിൽ തുടരുകയാണ്.

Read More

ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിക്ഷേപമിറക്കാന്‍ ഖത്തര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്

  ദോഹ: ഓണ്‍ലൈന്‍ സേവന ഭീമന്മാരായ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിക്ഷേപമിറക്കാന്‍ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ബിസിനസ് ടുഡേ ഓണ്‍ലൈന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഓഹരികള്‍ വാങ്ങാനാണ് ഖത്തര്‍ താല്‍പര്യം പ്രകടപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ബില്യണ്‍ ഡോളര്‍ ആയിരിക്കും ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിട്ടി ഇതിനായി നിക്ഷേപമിറക്കുക. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിക്ക് സമാനമായി കനേഡിയന്‍ പെന്‍ഷന്‍ ഫണ്ട്, ജാപ്പനീസ് സോഫ്റ്റ് ബാങ്ക് എന്നിവരും ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിക്ഷേപമിറക്കാന്‍ താല്‍പര്യമറിയിച്ചിട്ടുണ്ട് എന്നാണ്…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ടിക് ടോക് താരം അറസ്റ്റിൽ

  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ടിക് ടോക് താരം അറസ്റ്റിൽ. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് സ്വദേശി വിഘ്‌നേഷ് കൃഷ്ണ എന്ന അമ്പിളിയാണ് അറസ്റ്റിലായത്. ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Read More

ഫ്‌ളാറ്റ് പീഡനം: പ്രതി മാർട്ടിൻ ജോസഫിനെതിരെ പരാതിയുമായി രണ്ട് സ്ത്രീകൾ കൂടി രംഗത്ത്

  കൊച്ചി ഫ്‌ളാറ്റ് തട്ടിപ്പ് കേസിലെ പ്രതി മാർട്ടിൻ ജോസഫിനെതിരെ പരാതിയുമായി കൂടുതൽ സ്ത്രീകൾ. രണ്ട് സ്ത്രീകൾ കൂടിയാണ് മാർട്ടിനെതിരെ പരാതി നൽകിയത്. ഈ പരാതികളെ കുറിച്ചും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു മാർട്ടിനെതിരെ കൂടുതൽ പരാതിയുള്ളവർ ബന്ധപ്പെടാൻ പോലീസ് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേർ എത്തിയത്. ഇയാളിൽ നിന്ന് മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഏൽക്കേണ്ടി വന്നതായി രണ്ട് സ്ത്രീകളും പറയുന്നു.

Read More