Headlines

Webdesk

കടന്നുകളയാൻ സാധ്യത: മെഹുൽ ചോക്‌സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക കോടതി

  ബാങ്ക് വായ്പാ തട്ടിപ്പ് കേസ് പ്രതി മെഹുൽ ചോക്‌സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക്ക കോടതി. ജാമ്യം ലഭിച്ചാൽ മെഹുൽ ചോക്‌സി കടന്നുകളയാൻ സാധ്യതയുണ്ടെന്ന് പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ചോക്‌സി ഡൊമനിക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു ചോക്‌സിക്ക് ഡൊമിനിക്കയുമായി യാതൊരു ബന്ധമില്ലെന്നും അതിനാൽ ഒളിച്ചോടില്ലെന്ന് ഉറപ്പാക്കാൻ നിബന്ധനകൾ ഏർപ്പെടുത്താൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. വിചാരണ പൂർത്തിയാകും വരെ ഡൊമനിക്കയിൽ തന്നെ തുടരാനും അതുവരെ ചോക്‌സിയുടെ മനുഷ്യാവകാശങ്ങൾ ഡൊമിനിക സർക്കാർ സംരക്ഷിക്കണമെന്നും കോടി…

Read More

കോട്ടയം മുടിയൂർക്കരയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

  കോട്ടയത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. മൂടിയൂർക്കരയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കഴിഞ്ഞ ദിവസം കാണാതായ ചുങ്കം സ്വദേശിയുടേതെന്ന് സംശയമുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു  

Read More

ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയിലും രാവിലെ മുതൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. എറണാകുളം ജില്ലയിൽ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കേരളാ ലക്ഷദ്വീപ് തീരത്ത് 50 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. നാളെ മുതൽ ചൊവ്വ വരെയുള്ള ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്്ക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Read More

വയനാട് നെല്ലിയമ്പം ഇരട്ടക്കൊലപാതകം; സംഭവ സ്ഥലം അരിച്ചുപെറുക്കി പോലീസ്

വയനാട് നെല്ലിയമ്പം ഇരട്ടക്കൊലപാതകം. സംഭവ സ്ഥലം അരിച്ചുപെറുക്കി പോലീസ് രണ്ട് വർഷം മുമ്പും സമാനമായ രീതിയിൽ ആക്രമണം  അന്വേഷണത്തിൽ പ്രതികൾക്കായുള്ള തുമ്പാെന്നും പോലീസിന് ലഭിച്ചില്ല. കൊലപാതകം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് വെള്ളിയാഴ്ച അന്വേഷണം നടത്തിയത്. ആക്രമണം ഉണ്ടായ സമയവും മോഷണത്തിന് സമാനമായ യാതൊന്നും കണ്ടെത്താന്‍ കഴിയാത്തതുമാണ് സംഭവത്തിന് പിന്നില്‍ ആസൂത്രിത കൊലപാതകമെന്ന നിഗമനത്തിലേക്ക് എത്തുന്നത്. കൊലപാതകം ആസൂത്രിതമാണെന്ന നിഗമനം നിലനില്‍ക്കുമ്പോള്‍ തന്നെ ആക്രമണത്തിന് പിന്നില്‍ കവര്‍ച്ചാ സംഘമാണോയെന്നും വിശദമായി പരിശോധിക്കുന്നുണ്ട്. നെല്ലിയമ്പം കാവടത്തെ റോഡരികിലാണ് കൊലപാതകം നടന്ന പത്മാലയമെന്ന…

Read More

തൃശ്ശൂരിൽ മനോരോഗിയായ മകൻ അമ്മയെ തലയ്ക്കടിച്ചു കൊന്നു

തൃശൂർ വരന്തരപ്പിള്ളിയിൽ മാനസിക രോഗിയായ മകൻ അമ്മയെ അടിച്ചുകൊന്നു. കച്ചേരിക്കടവ് സ്വദേശി എൽസിയാണ് മരിച്ചത്. സംഭവത്തിൽ മകൻ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് കൊലപാതകം നടന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് മാനസിക വിഭ്രാന്തിയുള്ള ജോർജിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ മരക്കഷ്ണം ഉപയോഗിച്ച് എൽസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read More

യു എസ്-റഷ്യ ബന്ധം അതിന്റെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പുടിൻ

യുഎസ്-റഷ്യ ബന്ധം അതിന്റെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. എൻ.ബി.സിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് യുഎസുമായുള്ള നയതന്ത്ര ബന്ധത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് പുടിൻ സംസാരിച്ചത്. ‘ഇക്കഴിഞ്ഞ വർഷങ്ങളിലായി അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുകളാണുണ്ടായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലവിൽ മോശപ്പെട്ട നിലയിലാണ്,’ പുടിൻ പറഞ്ഞു. റഷ്യക്കെതിരെയും തനിക്കെതിരെയും ഉയർന്ന വിവാദങ്ങളിൽ മറുപടി പറയാൻ പുടിൻ തയാറായില്ല. റഷ്യയിലെ പ്രതിപക്ഷ നേതൃസ്ഥാനങ്ങളിലുള്ളവർക്കെതിരെ നടന്ന ആക്രമണങ്ങളിലും അദ്ദേഹം പ്രതികരിക്കാൻ തയാറായില്ല.

Read More

ഫ്‌ളാറ്റ് പീഡനം: പ്രതി മാർട്ടിൻ നയിച്ചിരുന്നത് അത്യാഡംബര ജീവിതം, ഫ്‌ളാറ്റിന്റെ വാടക മാത്രം 43,000 രൂപ

കൊച്ചി ഫ്‌ളാറ്റ് പീഡനക്കേസ് പ്രതി മാർട്ടിൻ ജോസഫിന്റെ ജീവിതത്തിൽ ഏറെ ദുരൂഹതകൾ. താമസിക്കാൻ ആഡംബര വസതികളും യാത്ര ചെയ്യാൻ ആഡംബര വാഹനങ്ങളും മാത്രമേ ഇയാൾ ഉപയോഗിച്ചിരുന്നുള്ളു. ഇതിനായി പണമുണ്ടാക്കാൻ പല മാർഗങ്ങളും ഇയാൾ ഉപയോഗിച്ചിരുന്നു മണിച്ചെയിൻ, പലിശക്ക് പണം നൽകൽ തുടങ്ങി പല മാർഗങ്ങളും ഇയാൾക്കുണ്ടായിരുന്നു. മറൈൻ ഡ്രൈവിലെ ഇയാളുടെ ഫ്‌ളാറ്റിന് മാസം 43,000 രൂപയാണ് വാടക. പരാതിക്കാരിയായ യുവതിയിൽ നിന്ന് ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ ഇയാൾ അഞ്ച് ലക്ഷം രൂപയും വാങ്ങിയിരുന്നു എന്നാൽ താനൊരു…

Read More

ഒക്ടോബർ രണ്ടിനകം മുഴുവൻ വില്ലേജ് ഓഫീസ് സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കും

  തിരുവനന്തപുരം:ഒക്ടോബർ രണ്ടിനകം സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലെ മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഞ്ച് വർഷത്തിനകം വില്ലേജ് ഓഫീസുകൾ പൂർണമായും സ്മാർട്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വില്ലേജ് ഓഫീസർമാരുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങൾ ഏറ്റവുമധികം ബന്ധപ്പെടുന്ന ഓഫീസുകളാണ് വില്ലേജ് ഓഫീസുകൾ. അതിനാൽ വേഗവും കാര്യക്ഷമവുമായ സേവനങ്ങൾ അനിവാര്യമാണ്. 1666 വില്ലേജ് ഓഫീസുകളിൽ 126 എണ്ണം സ്മാർട്ടായി. 342 ഓഫീസുകൾ സ്മാർട്ട് ആക്കുന്ന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ബാക്കിയുള്ളവ…

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. സ്വർണം പവന് ഇന്ന് 280 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 36,600 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4575 രൂപയായി ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1900 ഡോളറായി. ഡോളർ ദുർബലമായതും ബോണ്ട് ആദായം കുറഞ്ഞതുമാണ് വിപണിയിൽ പ്രതിഫലിച്ചത്.

Read More

അഫ്ഗാൻ ജയിലിൽ കഴിയുന്ന മലയാളി വനിതാ ഐ എസ് തീവ്രവാദികളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നേക്കില്ല

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയിൽ പ്രവർത്തിച്ച് അഫ്ഗാൻ ജയിലിൽ കഴിയുന്ന നാല് മലയാളി വനിതകളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരാൻ സാധ്യത മങ്ങുന്നു. സോണിയ സെബാസ്റ്റിയൻ, മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് അഫ്ഗാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഐ എസ് തീവ്രവാദികളുടെ ഭാര്യമാരാണ് ഇവർ. 2016-18 കാലത്താണ് ഇവർ തീവ്രവാദത്തിനായി അഫ്ഗാനിസ്ഥാനിലെത്തിയത്. 2019 ഡിസംബറിലാണ് സോണിയ, മെറിൻ, നിമിഷ, റഫീല എന്നിവർ കീഴടങ്ങുന്നത്. തുടർന്ന് ജയിലിൽ കഴിയുകയായിരുന്നു. അഫ്ഗാൻ ജയിലിൽ ഐഎസ് തീവ്രവാദികളായ…

Read More