കടന്നുകളയാൻ സാധ്യത: മെഹുൽ ചോക്‌സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക കോടതി

 

ബാങ്ക് വായ്പാ തട്ടിപ്പ് കേസ് പ്രതി മെഹുൽ ചോക്‌സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക്ക കോടതി. ജാമ്യം ലഭിച്ചാൽ മെഹുൽ ചോക്‌സി കടന്നുകളയാൻ സാധ്യതയുണ്ടെന്ന് പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ചോക്‌സി ഡൊമനിക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

ചോക്‌സിക്ക് ഡൊമിനിക്കയുമായി യാതൊരു ബന്ധമില്ലെന്നും അതിനാൽ ഒളിച്ചോടില്ലെന്ന് ഉറപ്പാക്കാൻ നിബന്ധനകൾ ഏർപ്പെടുത്താൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. വിചാരണ പൂർത്തിയാകും വരെ ഡൊമനിക്കയിൽ തന്നെ തുടരാനും അതുവരെ ചോക്‌സിയുടെ മനുഷ്യാവകാശങ്ങൾ ഡൊമിനിക സർക്കാർ സംരക്ഷിക്കണമെന്നും കോടി നിർദേശിച്ചു.