കൊച്ചി ഫ്‌ളാറ്റ് തട്ടിപ്പ് കേസിലെ പ്രതി മാർട്ടിൻ ജോസഫിനെതിരെ പരാതിയുമായി കൂടുതൽ സ്ത്രീകൾ. രണ്ട് സ്ത്രീകൾ കൂടിയാണ് മാർട്ടിനെതിരെ പരാതി നൽകിയത്. ഈ പരാതികളെ കുറിച്ചും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു
മാർട്ടിനെതിരെ കൂടുതൽ പരാതിയുള്ളവർ ബന്ധപ്പെടാൻ പോലീസ് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേർ എത്തിയത്. ഇയാളിൽ നിന്ന് മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഏൽക്കേണ്ടി വന്നതായി രണ്ട് സ്ത്രീകളും പറയുന്നു.