വയനാട് ജില്ലയില്‍ ഇന്ന് 266 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 285 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.19 ആണ്. 256 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 60888 ആയി. 57279 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3123 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1824 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
കണിയാമ്പറ്റ 36, മേപ്പാടി 28, നെന്മേനി, തിരുനെല്ലി 18 വീതം, പനമരം 15, ബത്തേരി 13, മുപ്പൈനാട്, കോട്ടത്തറ, എടവക 12 വീതം, മുട്ടിൽ 11, വെങ്ങപ്പള്ളി, നൂൽപ്പുഴ 10 വീതം, അമ്പലവയൽ 9, വൈത്തിരി 7, കൽപ്പറ്റ, മുള്ളൻകൊല്ലി, മാനന്തവാടി, തവിഞ്ഞാൽ 6 വീതം, മീനങ്ങാടി, പുൽപ്പള്ളി 5 വീതം, വെള്ളമുണ്ട 4, പടിഞ്ഞാറത്തറ 3, പൊഴുതന, തൊണ്ടർനാട് സ്വദേശികളായ 2 പേർ വീതവുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്നാട് സ്വദേശികളായ 10 പേരാണ് ഇതര സംസ്ഥാനത്തു നിന്ന് വന്ന് രോഗബാധിതരായത്.
*285 പേർക്ക് രോഗമുക്തി*
ബത്തേരി 6, പൊഴുതന, നൂൽപ്പുഴ 2 വീതം, പൂതാടി, പനമരം, മുട്ടിൽ സ്വദേശികളായ ഓരോരുത്തരും തമിഴ്നാട് സ്വദേശികളായ 11 പേരും വീടുകളിൽ ചികിത്സയിലായിരുന്ന 261 പേരും ആണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.
*847 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 847 പേരാണ്. 1263 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11275 പേര്‍. ഇന്ന് പുതുതായി 72 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1906 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 469124 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 466917 എണ്ണത്തിന്റെ ഫലം ലഭിച്ചു. 406029 പേര്‍ നെഗറ്റീവും 60888 പേര്‍ പോസിറ്റീവുമാണ്.