വയനാട് ജില്ലയില്‍ ഇന്ന് 307 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്.രേണുക അറിയിച്ചു. 784 പേര് രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.35 ആണ്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 298 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 58582 ആയി. 54428 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 3643 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2168 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
മേപ്പാടി 38, വെള്ളമുണ്ട 29, നൂൽപ്പുഴ 27, ബത്തേരി 21, പനമരം 20, തവിഞ്ഞാൽ 19, എടവക, കൽപ്പറ്റ 16 വീതം, പടിഞ്ഞാറത്തറ 14, മൂപ്പൈനാട് 11, മുട്ടിൽ, പൂതാടി, തിരുനെല്ലി, നെന്മേനി 10 വീതം, മാനന്തവാടി, തൊണ്ടർനാട് 9 വീതം, അമ്പലവയൽ, മുള്ളൻകൊല്ലി 6 വീതം, മീനങ്ങാടി 5, പുൽപ്പള്ളി 4, കോട്ടത്തറ 3, തരിയോട് 2, കണിയാമ്പറ്റ, വൈത്തിരി, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്നാട്ടിൽ നിന്ന് വന്ന 5 പേരും, കർണാടകയിൽ നിന്ന് വന്ന 4 പേരുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗബാധിതരായത്.
784 പേര്‍ക്ക് രോഗമുക്തി
ബത്തേരി 9, കൽപ്പറ്റ 7, മേപ്പാടി 6, മാനന്തവാടി, പടിഞ്ഞാറത്തറ, തൊണ്ടർനാട് 4 വീതം, പൊഴുതന 3, മുട്ടിൽ, പൂതാടി, തിരുനെല്ലി രണ്ടു വീതം, മൂപ്പൈനാട്, നെന്മേനി, പനമരം, തരിയോട്, തവിഞ്ഞാൽ സ്വദേശികളായ ഓരോരുത്തരും, 5 തമിഴ്നാട് സ്വദേശികളും, 2 കോഴിക്കോട് സ്വദേശികളും, വീടുകളിൽ ചികിത്സയിലായിരുന്ന 729 പേരാണ് രോഗമുക്തരായത്.
871 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (2.06.21) പുതുതായി നിരീക്ഷണത്തിലായത് 871 പേരാണ്. 1276 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 15740 പേര്. ഇന്ന് പുതുതായി 50 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1846 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 452432 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 451819 എണ്ണത്തിന്റെ ഫലം ലഭിച്ചു. 393237 പേര് നെഗറ്റീവും 58582 പേര് പോസിറ്റീവുമാണ്.