യൂറോ കപ്പിൽ ഡെൻമാർക്ക്-ഫിൻലാൻഡ് മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സണിന്റെ നില മെച്ചപ്പെട്ടതായി മെഡിക്കൽ റിപ്പോർട്ട്. താരത്തിന്റെ നില മെച്ചപ്പെടുന്നതായി യുവേഫയും അറിയിച്ചു.
കോപൻഹേഗനിൽ നടന്ന മത്സരത്തിന്റെ 42ാം മിനിറ്റിലാണ് താരം കുഴഞ്ഞുവീണത്. ഇതോടെ മത്സരം നിർത്തിവെക്കുകയും മെഡിക്കൽ സംഘം ഗ്രൗണ്ടിൽ വെച്ചു തന്നെ താരത്തെ പരിചരിക്കുകയുമായിരുന്നു. തുടർന്ന് എറിക്‌സണെ ആശുപത്രിയിലേക്ക് മാറ്റി.
എറിക്‌സണെ പുറത്തേക്ക് കൊണ്ടുപോയതിന് പിന്നാലെ യുവേഫ മത്സരം റദ്ദാക്കുകയായിരുന്നു. എറിക്‌സൺ സുഖം പ്രാപിക്കട്ടെയെന്ന് ഫുട്‌ബോൾ ലോകം ഒന്നാകെ ആശംസിക്കുകയാണ്.