ചെന്നൈ: ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഹൃദയാഘാതം. താരത്തെ ചെന്നൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അഞ്ചിയോപ്ലാസ്റ്റിക്ക് താരത്തെ വിധേയമാക്കിയിട്ടുണ്ട്.
സൺറൈസേഴ്‌സ് ഹൈദരാബാദിലെ കോച്ചിംഗ് സ്റ്റാഫ് അംഗമാണ് മുത്തയ്യ മുരളീധരൻ. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയിട്ടുള്ള താരമാണ് മുത്തയ്യ മുരളീധരൻ. 800 വിക്കറ്റുകളാണ് താരം വീഴ്ത്തിയിരിക്കുന്നത്.