അസമിൽ പശു മോഷണം ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊന്നു. അസം തിൻസുകിയ ജില്ലയിലാണ് സംഭവം. ശരത് മോറൻ എന്ന 28കാരനാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ ഒരു വ്യക്തിയുടെ വീട്ടുവളപ്പിൽ നിന്നും സംശയകരമായ സാഹചര്യത്തിൽ പിടിയിലായ യുവാവാണ് കൊല്ലപ്പെട്ടത്
ഇന്നലെ രാത്രി ഒന്നരയോടെ പശു തൊഴുത്തിന് സമീപത്ത് രണ്ട് പേരെ കണ്ടതായി സ്ഥലമുടമ പറയുന്നു. പിന്നീട് ആൾക്കൂട്ടം സംഘടിച്ചെത്തുകയും യുവാവിനെ പിടികൂടുകയുമായിരുന്നു. മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവിനെ പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.