തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദീപു(25)വാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരവിന്ദ് പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുച്ചിറപ്പള്ളിക്ക് സമീപം
അല്ലൂരിലാണ് സംഭവം. മോഷ്ടാക്കളെന്ന് ആരോപിച്ച് ഒരു സംഘം ഗ്രാമവാസികള്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നു. വീട് കുത്തിത്തുറന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ജനക്കൂട്ടം ഇരുവരെയും തടിഞ്ഞുവെച്ചതും ആക്രമിച്ചതും. ആക്രമണത്തില്‍ പരുക്കേറ്റ ഇരുവരെയും പോലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ദീപു മരിച്ചത്. അരവിന്ദ് ഗുരുതരാവസ്ഥ തരണം ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.