60 ലിറ്റർ കർണാടക മദ്യമായി രണ്ടുപേർ പിടിയിൽ

ബാവലി : വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ വഹാബിന്റെ നിർദ്ദേശ പ്രകാരം ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും , തിരുനെല്ലി എസ്.ഐ ദിനേശനും സംഘവും ബാവലി ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ ഗുഡ്സ് വാഹനത്തിലെ പച്ചക്കറി ലോഡിന്റെ മറവിൽ കടത്തുകയായിരുന്ന 60 ലിറ്റർ കർണ്ണാടക നിർമ്മിത വിദേശ മദ്യം പിടികൂടി . മദ്യം കടത്തിയ കണ്ണൂർ കണ്ണവം ചെമ്പാടത്ത് ആബിദ് ( 28 ) , ചിറ്റാരിപറമ്പ് പൂവത്തിൻകീഴ് മണിയാറ്റ രാജീവൻ ( 51 ) എന്നിവരെ അറസ്റ്റ് ചെയ്തു . ഒരു ലിറ്ററിന്റെ 60 മദ്യ കുപ്പികൾ പച്ചക്കറി ട്രേയിൽ നിരത്തിയ ശേഷം തക്കാളി , ഉള്ളി തുടങ്ങിയവക്കിടയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു .