ബീനാച്ചി: വയനാട് എക്സ്സൈസ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും – വയനാട് എക്സ്സൈസ് ഇന്റലിജിൻസ് ബ്യൂറോയും ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ബീനാച്ചി എസ്റ്റേറ്റ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 1000 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. എക്സ്സൈസ് സ്‌ക്വാഡ് സി ഐ സജിത്ത് ചന്ദ്രൻ, ഐ ബി ഇൻസ്‌പെക്ടർ എം.കെ സുനിൽ, പ്രിവന്റീവ് ഓഫീസർമാരായ ജി അനിൽകുമാർ, കെ രമേശ്, പി. എസ് വിനീഷ്, പി .പി. ശിവൻ, സിവിൽ എക്സ്സൈസ് ഓഫീസർ മാരായ സി. ഡി. സാബു, സുധീഷ്, സനൂപ്, സുരേഷ് ,ഡ്രൈവർ ബീരാൻ കോയ എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രതികൾക്കായുള്ള അന്വേഷണം നടന്നു വരുന്നു.