പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാതെ എത്തി; ബ്രസീൽ പ്രസിഡന്റിന് 100 ഡോളർ പിഴ

പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാതെ എത്തിയതിന് ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൽസനാരോയ്ക്ക് 100 ഡോളർ പിഴ. സാവോ പോളയിൽ നടന്ന മോട്ടോർ സൈക്കിൾ റാലിയിലാണ് ബോൽസനാരോ മാസ്‌ക് ധരിക്കാതെയും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയും എത്തിയത്. പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ആയിരക്കണക്കിന് ആളുകളാണ് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പരിപാടിയിൽ പങ്കെടുത്തത്.