‘സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങി: ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കും’; മന്ത്രി പി സി വിഷ്ണുനാഥ്
കോഴിക്കോട്: സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങിയെന്ന് സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ത്യയിൽ ആദ്യമായി സിനിമക്കു വ്യവസായ സ്റ്റാറ്റസ് നൽകുക കേരളം ആയിരിക്കും. സിനിമയ്ക്ക് വ്യവസായ പദവി നൽകാനുള്ള പഠനം സർക്കാർ തുടങ്ങി കഴിഞ്ഞുവെന്ന് മന്ത്രി വ്യക്തമാക്കി. ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കും. സമയം ഇല്ലാത്ത പ്രമുഖരെ ചലച്ചിത്ര അക്കാദമി അധ്യക്ഷനാക്കില്ലെന്നും ഉദ്യോഗസ്ഥഭരണം അക്കാദമികളിൽ അനുവദിക്കില്ലെന്നും മന്ത്രി പി സി വിഷ്ണുനാഥ്.സർക്കാർ ബജറ്റിലെ വ്യവസായ വികസന വിഹിതം സിനിമക്കും…
