ശിവപ്രിയയുടെ മരണം; സര്ക്കാര്തല അന്വേഷണം ഇന്നാരംഭിക്കും
തിരുവനന്തപുരം എസ്എടി ആശുപത്രിയില് അണുബാധയെ തുടര്ന്ന് യുവതി മരിച്ചെന്ന ആരോപണത്തില് സര്ക്കാര്തല അന്വേഷണം ഇന്നാരംഭിക്കും. ആരോഗ്യവകുപ്പ് രൂപീകരിച്ച വിദഗ്ധസമിതി ഇന്ന് എസ്എടിയില് എത്തി പരിശോധന നടത്തും. ആലപ്പുഴ മെഡിക്കല് കോളജിലെ ഗൈനക്കോളജി വിഭാഗം എച്ച്ഒഡി ഡോക്ടര് സംഗീത, ക്രിട്ടിക്കല് കെയര് എച്ച്ഒഡി ഡോക്ടര് ലത, സര്ജറി വിഭാഗം മേധാവി ഡോക്ടര് സജികുമാര്, കോട്ടയം മെഡിക്കല് കോളജിലെ ഇന്ഫെക്ഷന് ഡിസീസ് എച്ച്ഒഡി ജൂബി ജോണ് എന്നിവരാണ് അന്വേഷണ സംഘത്തില് ഉള്ളത്.വെള്ളിയാഴ്ച ഡിഎംഇക്ക് റിപ്പോര്ട്ട് സമര്പ്പിക്കും. പ്രസവത്തിനായി 22ാം തീയതി…
