തുമ്പാഡിന്റെ സംവിധായകന്റെ അടുത്ത മാസ്റ്റർപീസ് ; മായാസഭയുടെ ട്രെയ്ലർ പുറത്ത്
പ്രേക്ഷകനെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ബോളിവുഡ് ഫോക്ക്ലോർ ചിത്രം തുമ്പാഡ് ഇറങ്ങി 8 വർഷത്തിന് ശേഷം സംവിധായകൻ റഹി അനിൽ ബാർവേയുടെ രണ്ടാം ചിത്രം മായസഭയുടെ ട്രെയ്ലർ റിലീസ് ചെയ്തു. 5 കോടി മാത്രം മുതൽമുടക്കിൽ ഒരുക്കിയ ചിത്രം ബോക്സ്ഓഫീസിൽ പരാജയമായെങ്കിലും പിന്നീട് ലോക സിനിമാപ്രേക്ഷകർ അണ്ടർറേറ്റഡ് മാസ്റ്റർപീസായി വാഴ്ത്തി.സൈക്കോളജിക്കൽ ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന മായാസഭയുടെ ഷൂട്ടിങ് ആരംഭിച്ചത് 2018 ൽ ആയിരുന്നു. ജാവേദ് ജാഫെരി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ വീണ ജാംകാർ, ദീപക് ധാംലെ, മുഹമ്മദ്…
