
വിജയ് ബി ജെ പിയുമായി സഖ്യമുണ്ടാക്കുമോ ? തമിഴകത്തെ രാഷ്ട്രീയ നീക്കത്തില് കരുതലോടെ ഡി എം കെ
വിജയ്യുടെ രാഷ്ട്രീയ നീക്കത്തെ തുടക്കം മുതല് അല്പ്പം ഭീതിയോടെ കണ്ടിരുന്നത് ഡി എം കെ ആയിരുന്നു. തമിഴകത്തെ പ്രധാന ദ്രാവിഡ രാഷ്ട്രീയ മുന്നണി ഡി എം കെയുടേതാണ്. ദീര്ഘകാലം അധികാരം കൈയ്യാളിയ എ ഐ എ ഡി എം കെ തമ്മില്തല്ലിയും നേതാക്കള് തമ്മില് പോരടിച്ചും തകര്ന്നതോടെ ഡി എം കെ ചോദ്യം ചെയ്യപ്പെട്ടാത്ത രാഷ്ട്രീയ ശക്തിയായി മാറി. തമിഴകം അടക്കിവാണിരുന്ന കുമാരി ജയലളിതയുടെ മരണത്തോടെ അനാഥമായതാണ് എ ഐ എ ഡി എം കെ. എടപ്പാടി…