കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്; ഉത്തരവിറക്കി സർക്കാർ
മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. രണ്ട് വർഷ ത്തേയ്ക്കാണ് നിയമനം. സിപിഐ നേതാവും മുൻ മന്ത്രിയുമായ കെ രാജു ദേവസ്വം ബോർഡ് അംഗമാകും. പിഎസ് പ്രശാന്ത് അടങ്ങുന്ന ഭരണസമിതിയുടെ കാലാവധി നവംബർ 13ന് അവസാനിക്കുകയാണ്. ഇതനുസരിച്ചാണ് കെ ജയകുമാറിനെ നവംബർ 14 മുതൽ പ്രസിഡന്റാക്കി സംസ്ഥാന സർക്കാർ ഉത്തരവിറിക്കിയത്. പിഎസ് പ്രശാന്തിനും അജികുമാറിനും ദേവസ്വം ബോർഡ് പ്രസിഡന്റും അംഗവുമായി തുടരാൻ സർക്കാർ ഒരു നീക്കം നടത്തിയിരുന്നെങ്കിലും…
